റവന്യൂ റിക്കവറി: കളക്ടര്‍മാരുടെ അധികാര പരിധി ഉയര്‍ത്തി

Wednesday, January 11, 2017 - 6:42 PM

Author

Tuesday, April 5, 2016 - 15:25
റവന്യൂ റിക്കവറി: കളക്ടര്‍മാരുടെ അധികാര പരിധി ഉയര്‍ത്തി

Category

News Kerala

Tags

തിരുവനന്തപുരം: റവന്യൂ റിക്കവറി കേസുകളില്‍ കുടിശിക അനുവദിക്കാനുള്ള ജില്ലാ കളക്ടര്‍മാരുടെ അധികാര പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാങ്ക് കുടിശിക ഇനത്തില്‍ രണ്ട് ലക്ഷം രൂപ വരെ തവണ അനുവദിക്കാനുള്ള അധികാരം ഇനി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കും. ഒരു ലക്ഷം വരെയുള്ള സര്‍ക്കാര്‍ കുടിശികയിലും കളക്ടര്‍മാര്‍ക്ക് തവണ അനുവദിക്കാം. നിലവില്‍ അമ്പതിനായിരം രൂപയായിരുന്നു അധികാര പരിധി.
പുതിയ തീരുമാനപ്രകാരം 25,000 രൂപ വരെയുള്ള കുടിശികയ്ക്ക് തഹസീല്‍ദാര്‍മാര്‍ക്ക് തവണ അനുവദിക്കാം. തഹസീല്‍ദാര്‍ക്ക് അനുവദിക്കാവുന്ന പരമാവധി തവണ പത്തായി നിജപ്പെടുത്തിയതായും റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

FEATURED POSTS FROM NEWS