മോദിക്ക് ആശ്വാസം; സഹാറ–ബിര്‍ള രേഖകളില്‍ ഹര്‍ജി തള്ളി

Wednesday, January 11, 2017 - 6:37 PM

Author

Tuesday, April 5, 2016 - 15:25
മോദിക്ക് ആശ്വാസം; സഹാറ–ബിര്‍ള രേഖകളില്‍ ഹര്‍ജി തള്ളി

Category

News National

Tags

ന്യൂഡല്‍ഹി: സഹാറ–ബിര്‍ള ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഇത്തരം രേഖകള്‍ ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആര്‍ക്കും വ്യാജമായി നിര്‍മിച്ചെടുക്കാന്‍ പറ്റുന്നതാണ്. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ഭരണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. ഇത് ജനാധിപത്യത്തിന്റെ സുരക്ഷയ്ക്കും വിഘാതമാകും– സുപ്രീം കോടതി നിരീക്ഷിച്ചു.
വിവിധ രാഷ്ര്ടീയ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ സഹാറ, ബിര്‍ള എന്നീ കമ്പനികളില്‍നിന്നു കോടികള്‍ പാരിതോഷികമായി വാങ്ങിയിട്ടുണ്ടെന്ന രേഖകളാണ് ഹര്‍ജിക്ക് ആധാരമായി സമര്‍പ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് ആക്ഷേപം. 2013, 2014 വര്‍ഷങ്ങളില്‍ സഹാറയിലും ബിര്‍ളയിലും നടന്ന റെയ്ഡുകളില്‍ ഇതിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും കോമണ്‍ കോസ് എന്ന സംഘടനയാണ് ആവശ്യപ്പെട്ടത്.
നേരത്തെ, കേസ് പരിഗണിക്കുന്നതില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.എസ്.ഖെഹാര്‍ പിന്മാറിയിരുന്നു. കേസ് പരിഗണനയ്ക്കു വരുന്നതിനു തൊട്ടുമുന്‍പായിരുന്നു ചീഫ് ജസ്റ്റീസിന്റെ പിന്മാറ്റം.

FEATURED POSTS FROM NEWS