ജിഷ്ണുവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Wednesday, January 11, 2017 - 6:30 PM

Author

Tuesday, April 5, 2016 - 15:25
ജിഷ്ണുവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Category

News Kerala

Tags

തൃശൂര്‍: ഒന്നാംവര്‍ഷ ബി.ടെക് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനാണ് പുതിയ ചുമതല. ഐ.പി.എസ് റാങ്കുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. തൃശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു കെ. സ്റ്റീഫനായിരുന്നു നേരത്തെ അന്വേഷണ ചുമതല വഹിച്ചിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ (18) കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷക്ക് ഇടയില്‍ തിരിഞ്ഞു നോക്കിയതിന് അധ്യാപകന്‍ ജിഷ്ണുവിനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നത്രേ. ഇതില്‍ മനം നൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്.
അതേസമയം, ജിഷ്ണു പ്രണോയി കോപ്പിയടിച്ചതായി യൂനിവേഴ്‌സിറ്റിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പാമ്പാടി നെഹ്‌റു കോളജില്‍ തെളിവെടുപ്പിനെത്തിയ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജി.പി. പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു.

FEATURED POSTS FROM NEWS