തന്റെ ജീവിതം ഒരിക്കലും രഹസ്യങ്ങളുടെ കലവറയല്ലെന്ന് ഗൗതമി

Wednesday, January 11, 2017 - 6:12 PM

Author

Tuesday, April 5, 2016 - 15:25
തന്റെ ജീവിതം ഒരിക്കലും രഹസ്യങ്ങളുടെ കലവറയല്ലെന്ന് ഗൗതമി

Category

Life Family

Tags

കമലഹാസനുമായുള്ള വേര്‍പിരിയലേടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഗൗതമി വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ വിഷയം ഉലകനായകനോ വേര്‍പിരിയലോ അല്ല മറിച്ച് ഒരു അവതാരകന്റെ ചോദ്യമാണ്. എന്താണ് സംഭവം എന്നല്ലേ മറ്റൊന്നുമല്ല താരത്തിന്റെ ആത്മാര്‍ത്ഥയില്‍ അവതാരകന്‍ കൈകടത്തിയപ്പോള്‍ ഉണ്ടായ രോഷമാണ് ഇപ്പോഴത്തെ വാര്‍ത്ത.

 

കഴിഞ്ഞദിവസം ഒരു റേഡിയോ സ്റ്റേഷനില്‍ നടന്ന അഭിമുഖത്തിനിടയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കത്തെഴുതിയത് ചീപ്പ് പബഌസിറ്റിക്കു വേണ്ടിയല്ലേ എന്ന അവതാരകന്റെ ചോദ്യമാണ് ഗൗതമിയെ ചൊടിപ്പിച്ചത്.

 

തന്റെ ജീവിതത്തില്‍ ജയലളിതയ്ക്കുള്ള സ്ഥാനം അറിയാമായിരുന്നെങ്കില്‍ ഇത്തരത്തിലൊരു ചോദ്യമുണ്ടാകില്ലായിരുന്നുവെന്നാണ് ഗൗതമി പറഞ്ഞത്. തന്റെ ജീവിതം ഒരിക്കലും രഹസ്യങ്ങളുടെ കലവറയല്ലെന്നും അഭിമുഖത്തിന് എത്തുന്നവരെ ഇന്‍സള്‍ട്ട് ചെയ്യുന്ന ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും തന്റെ ജീവിതത്തില്‍ ആദ്യമായാണ് അഭിമുഖം പകുതിയാക്കി ഇത്തരത്തില്‍ മടങ്ങേണ്ടി വന്നതെന്നും ഗൗതമി വീഡിയോയില്‍ പറയുന്നുണ്ട്.

FEATURED POSTS FROM NEWS