രാഹുല്‍ പാര്‍ട് ടൈം രാഷ്ട്രീയക്കാരന്‍; ബിജെപി

Wednesday, January 11, 2017 - 5:55 PM

Author

Tuesday, April 5, 2016 - 15:25
രാഹുല്‍ പാര്‍ട് ടൈം രാഷ്ട്രീയക്കാരന്‍; ബിജെപി

Category

News National

Tags

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്ത്. രാഹുല്‍ പാര്‍ട് ടൈം രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം ഇപ്പോള്‍ അവധി ആഘോഷിക്കുകയാണെന്നും ബിജെപി പരിഹസിച്ചു. റോമ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് രാഹുല്‍. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം യഥാര്‍ഥത്തില്‍ ബോധവാനായിരുന്നെങ്കില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ വിദേശത്തേയ്ക്ക് പറക്കുമായിരുന്നോ എന്നും ബിജെപി ചോദിക്കുന്നു.
പുതുവര്‍ഷ ആഘോഷത്തിന് ശേഷം മടങ്ങിയെത്തിയ രാഹുല്‍ രാവിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 70 വര്‍ഷത്തിനിടെ രാജ്യത്ത് നടക്കാത്തതൊക്കെ രണ്ടര വര്‍ഷം കൊണ്ട് മോദി തിരിച്ചുകൊണ്ടുവന്നുവെന്നും റിസര്‍വ് ബാങ്ക്, ജുഡീഷ്യറി തുടങ്ങിയ രാജ്യത്തിന്റെ എല്ലാ സ്ഥാപനങ്ങളും മോദിയും ആര്‍എസ്എസും ചേര്‍ന്ന് ദുര്‍ബലമാക്കിയെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ക്ക് ‘അച്ഛാദിന്‍’ ലഭിക്കണമെങ്കില്‍ 2019–ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

FEATURED POSTS FROM NEWS