കോട്ടുമല ഉസ്താദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കുമ്മനം എത്തി

Wednesday, January 11, 2017 - 5:35 PM

Author

Tuesday, April 5, 2016 - 15:25
കോട്ടുമല ഉസ്താദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കുമ്മനം എത്തി

Category

News Kerala

Tags

മലപ്പുറം: ബുധനാഴ്ച അന്തരിച്ച ഇസ്്‌ലാമിക പണ്ഡിതനും സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്്‌ല്യാര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എത്തി. മലപ്പുറത്തെ കോട്ടുമലയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാനാണ് ബി.ജെ.പി.ജില്ലാ നേതാക്കളോടൊപ്പം കുമ്മനം എത്തിയത്. ബി.ജെ.പി.മേഖലാ ജാഥയുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി കുമ്മനം മലപ്പുറം ജില്ലയിലുണ്ടായിരുന്നു.
മുസ്്‌ലിം സമുദായത്തിന് മാത്രമല്ല പൊതു സമൂഹത്തിനേറ്റ കനത്ത ആഘാതമാണ് കോട്ടുമല മുസ്്‌ല്യാരുടെ വിയോഗമെന്ന് കുമ്മനം പറഞ്ഞു. സമുദായത്തിന് ആദരണീയനായ അദ്ദേഹം ഒരു ഇസ്‌ലാം മത പണ്ഡിതന്‍ മാത്രമല്ലസാമൂഹിക,മത,സൗഹൃദ വേദികളില്‍  വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്. കുമ്മനം പറഞ്ഞു. ബി.ജെ.പി.സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍,രവി തേലത്ത്, രശ്മില്‍ നാഥ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

FEATURED POSTS FROM NEWS