പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേജ്രിവാള്‍

Wednesday, January 11, 2017 - 3:35 PM

Author

Tuesday, April 5, 2016 - 15:25
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേജ്രിവാള്‍

Category

News National

Tags

പട്യാല• പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍. പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നുള്ളയാള്‍ ആയിരിക്കും. ഞാന്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ് കേജ്രിവാള്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കെ ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പറഞ്ഞ വാചകമാണ് അഭ്യൂഹങ്ങള്‍ക്കു കാരണമായത്. എസ്എഎസ് നഗറില്‍ തടിച്ചുകൂടിയ ജനങ്ങളോട്, കേജ്രിവാളാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് വിചാരിച്ച് വോട്ടു ചെയ്യാനാണ് സിസോദിയ ആവശ്യപ്പെട്ടത്.

ഇതോടെയാണ് കേജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

FEATURED POSTS FROM NEWS