കാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയ്ക്കും തിരികെയെത്താനുള്ള സഹായഹസ്തവുമായി സുഷമ

Wednesday, January 11, 2017 - 3:16 PM

Author

Tuesday, April 5, 2016 - 15:25
കാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയ്ക്കും തിരികെയെത്താനുള്ള സഹായഹസ്തവുമായി സുഷമ

Category

News National

Tags

ന്യൂഡല്‍ഹി: കാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയ്ക്കും തിരികെയെത്താനുള്ള സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഫ്രാന്‍സില്‍ നിന്നും യുടൂബിലൂടെയാണ് ശിവ്ചരണ്‍ എന്നയാള്‍ മന്ത്രിയുടെ സഹായം തേടിയത്.

ഇതോടെ ഇന്ത്യയിലേക്ക് തിരികെയെത്താനുള്ള എല്ലാ സഹായങ്ങളും നല്‍കാന്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ മോഹന്‍കുമാറിന് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മാത്രമല്ല ശിവചരണിനും സുഖമില്ലാത്ത ഭാര്യയ്ക്കും അകമ്ബടിയായി ഇന്ത്യന്‍ എമ്ബസിയിലെ ഒരു ഉദ്യോഗസ്ഥനുണ്ടാവണമെന്നും സുഷമ അറിയിച്ചിട്ടുണ്ട്.

യുടൂബിലൂടെ സഹായം തേടിയത് ശ്രദ്ധയില്‍പെട്ടതോടെ ശിവ്ചരണിനെ കണ്ടെത്താന്‍ ഫ്രാന്‍സിലെ ഇന്ത്യക്കാരുടെ സഹായം തേടി വീഡിയോ ഉള്‍പ്പെടെ സുഷമ ട്വീറ്റ് ചെയ്തിരുന്നു.
ഒരു മണിക്കൂറിനുള്ളില്‍ തന്നെ കാന്‍സര്‍ ബാധിതനായ ശിവ്ചരണിനെയും ആര്‍ത്തറൈറ്റിസ് മൂലം വിഷമത അനുഭവിക്കുന്ന ഭാര്യയെയും കുറിച്ചുള്ള വിവരങ്ങള്‍ അവിടെയുള്ള ഇന്ത്യക്കാര്‍ കണ്ടെത്തി മന്ത്രിയെ അറിയിക്കുകയും ചെയ്തു.

രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയാണ് ശിവ്ചരണ്‍. തുടര്‍ന്ന് ഫ്രാന്‍സിലെ എമ്ബസിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സുഷമ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജയെയും വിവരം അറിയിച്ചിട്ടുണ്ട്.

FEATURED POSTS FROM NEWS