ബി എസ് എഫ് ജവാന് പിന്നാലെ സൈന്യത്തിനെതിരെ വീണ്ടും വെളിപ്പെടുത്തലുകള്‍: എണ്ണയും ഭക്ഷ്യ വസ്തുക്കളും മറിച്ചു വില്ക്കുന്നു

Wednesday, January 11, 2017 - 2:53 PM

Author

Tuesday, April 5, 2016 - 15:25
ബി എസ് എഫ് ജവാന് പിന്നാലെ സൈന്യത്തിനെതിരെ വീണ്ടും വെളിപ്പെടുത്തലുകള്‍: എണ്ണയും ഭക്ഷ്യ വസ്തുക്കളും മറിച്ചു വില്ക്കുന്നു

Category

Life

Tags

ശ്രീനഗര്‍: സൈനികര്‍ക്ക് അനുവദിച്ചിരിക്കുന്ന എണ്ണയും ഭക്ഷ്യവസ്തുക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുന്നുവെന്ന ജവാന്റെ ആരോപണത്തെ ന്യായീകരിച്ച് നാട്ടുകാര്‍. വിപണിവിലയുടെ പകുതി വിലയ്ക്കാണ് ഇത്തരത്തില്‍ മറിച്ചുവില്‍പ്പന നടക്കുന്നതെന്ന് ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപമുള്ള ഹംഹാമയിലെ ബിഎസ്എഫ് കേന്ദ്ര ആസ്ഥാനത്തിനു സമീപം താമസിക്കുന്നവര്‍ വെളിപ്പെടുത്തുന്നു.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്കു ലഭിക്കുന്നതു മോശം ഭക്ഷണമാണെന്നു വ്യക്തമാക്കിയ 29 ബറ്റാലിയനിലെ ടി.ബി.യാദവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് പുതിയ ആരോപണം.

ഹംഹാമയിലെ ബിഎസ്എഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപമുള്ള കടയുടമകള്‍ക്ക് സൈന്യത്തിലെ ഉദ്യോഗസ്ഥരാണ് ഇവ വില്‍ക്കുന്നത്.
പെട്രോള്‍, ഡീസല്‍, റേഷന്‍, പരിപ്പ്, പച്ചക്കറികള്‍ ഇവയാണ് സൈനിക ക്യാംപ് കടന്ന് പുറത്തെത്തുന്നത്. ദിവസേന ആവശ്യമുള്ള പല വസ്തുക്കളും സൈനികര്‍ക്കു നല്‍കാതെ, പുറത്തെ ഏജന്റുമാര്‍ക്ക് ഇങ്ങനെ വിതരണം ചെയ്യുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

ഉദ്യോഗസ്ഥര്‍ കാര്യമായ കമ്മിഷന്‍ വാങ്ങുന്നകാര്യവും ചില ഫര്‍ണിച്ചര്‍ കടക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎസ്എഫില്‍ ഇടെന്‍ഡര്‍ ഇല്ല. ഉദ്യോഗസ്ഥര്‍ തോന്നുന്നതുപോലെയാണു ഫര്‍ണിച്ചര്‍ വാങ്ങുന്നത്. ഗുണമേന്മയും ശ്രദ്ധിക്കാറില്ലെന്നും ഇടപാടുകാരന്‍ അറിയിച്ചു. സിആര്‍പിഎഫിലും സമാനമായ അവസ്ഥയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

FEATURED POSTS FROM NEWS