സിനിമ സമരം പൊളിയുന്നു; തീയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന, കാംബോജിയും ഭൈരവയും നാളെ ഇറങ്ങും

Wednesday, January 11, 2017 - 2:10 PM

Author

Tuesday, April 5, 2016 - 15:25
സിനിമ സമരം പൊളിയുന്നു; തീയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന, കാംബോജിയും ഭൈരവയും നാളെ ഇറങ്ങും

Category

News Kerala

Tags

തിരുവനന്തപുരം: ഒരു മാസക്കാലമായി സിനിമ തിയറ്റര്‍ ഉടമകള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന സമരം പൊളിയുന്നു. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിക്കാനും പുതിയ സിനിമകള്‍ നാളെ റിലീസ് ചെയ്യാനും തീരുമാനിച്ചതായാണ് വിവരം. വിജയ് ചിത്രം ഭൈരവയും മലയാള ചിത്രം കാംബോജിയും ഇതില്‍ ആദ്യം റിലീസ് ചെയ്യും.
സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും പുതിയ സംഘടനയില്‍ ചേരും. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഈ സംഘടനയില്‍ അംഗമാകും. ഇതോടെ സിനിമാ സമരം പൂര്‍ണമായും പൊളിയാനാണ് സാധ്യത. റിലീസിങ് തിയറ്ററുകളുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഉള്ളവരും ഇല്ലാത്തവരുമായ ആളുകളും പുതിയ സംഘടനയില്‍ ഉണ്ടാകും.

മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പടെയുള്ള തിയറ്ററുകളില്‍ ഭൈരവ നാളെ റിലീസിനെത്തും. സിനിമാ പ്രതിസന്ധി രൂക്ഷമായി തുടരവേ കടുത്ത നിലപാടുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. 12 മുതല്‍ ഫെഡറേഷനു കീഴിലുള്ള എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടാന്‍ ഫെഡറേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. പുതിയ സംഘടനവരുന്നതോടെ ഇതില്‍ വലിയ പിളര്‍പ്പ് ഉണ്ടാകും.
ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, എസ്ര, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടതു മൂലം മലയാള സിനിമയ്ക്ക സംഭവിച്ചതു വന്‍നഷ്ടമാണ്്. വെള്ളിയാഴ്ച ഈ ചിത്രങ്ങള്‍ തിയറ്ററുകളില്‍ റിലീസിനെത്തിക്കാനും പദ്ധതിയിടുന്നുണ്ട്.

FEATURED POSTS FROM NEWS