ബിസ്മില്ല ഖാന്റെ ഷെഹ്നായി ഉരുക്കിയ നിലയില്‍ കണ്ടെത്തി

Wednesday, January 11, 2017 - 10:26 AM

Author

Tuesday, April 5, 2016 - 15:25
ബിസ്മില്ല ഖാന്റെ ഷെഹ്നായി ഉരുക്കിയ നിലയില്‍ കണ്ടെത്തി

Category

News National

Tags

ന്യൂഡല്‍ഹി: അന്തരിച്ച വിഖ്യാത പ്രതിഭ ബിസ്മില്ല ഖാന്റെ മോഷണംപോയ ഷെഹ്നായി ഉരുക്കിയ നിലയില്‍ കണ്ടത്തെി. ചെറുമകന്‍ നസ്‌റെ ഹസനെയും രണ്ടു ജ്വല്ലറിക്കാരെയും മോഷണക്കേസില്‍ അറസ്റ്റ് ചെയ്തു. വെള്ളിയില്‍ തീര്‍ത്ത മൂന്ന് ഷെഹ്നായിയും മരത്തില്‍ തീര്‍ത്ത വെള്ളികൊണ്ട് അരികിട്ട മറ്റൊന്നുമാണ് നസ്‌റെ ഹസന്‍ ജ്വല്ലറി ഉടമ ശങ്കര്‍ലാല്‍ സേഠ്, മകന്‍ സുജിത് സേഠ് എന്നിവര്‍ക്ക് വെറും 17,000 രൂപക്കു വിറ്റത്. ഉരുക്കിയ വെള്ളി ഒരു കിലോ വരും. ഷെഹ്നായിയുടെ തടികൊണ്ടുള്ള ചട്ടക്കൂടും കണ്ടെടുത്തു.
മുന്‍ പ്രധാനമന്ത്രി നരസിംഹറാവു, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ്, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്നിവര്‍ ബിസ്മില്ല ഖാന് സമ്മാനിച്ചതായിരുന്നു ഷെഹ്നായികള്‍. വിശേഷാവസരങ്ങളിലാണ് അദ്ദേഹം ഇവ ഉപയോഗിച്ചിരുന്നത്. ബിസ്മില്ല ഖാന്റെ മകന്‍ കാസിം ഹുസൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാരാണസി പൊലീസ് അന്വേഷണം നടത്തിയത്. അദ്ദേഹം കുടുംബസമേതം യാത്രപോയ സമയത്താണ് മോഷണം നടന്നത്.
ഭാരത് രത്‌ന നേടിയ അതുല്യ പ്രതിഭയുടെ മോഷണംപോയ ഷെഹ്നായി കണ്ടത്തൊന്‍ യു.പി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അഞ്ചു ഷെഹ്നായി മോഷണം പോയെന്നായിരുന്നു പരാതി. എന്നാല്‍, നാലെണ്ണം മാത്രമാണ് താന്‍ എടുത്തതെന്ന് ചെറുമകന്‍ പൊലീസില്‍ പറഞ്ഞു.

FEATURED POSTS FROM NEWS