അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ഒബാമ

Wednesday, January 11, 2017 - 9:12 AM

Author

Tuesday, April 5, 2016 - 15:25
അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ഒബാമ

Category

News

Tags

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകും. വര്‍ണ വിവേചനമാണ് രാജ്യം ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഒബാമ പറഞ്ഞു.
നിയമങ്ങള്‍ മാറിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഹൃദയങ്ങള്‍ മാറിയാലെ കൂടുതല്‍ മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞ ഒബാമ ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയതെന്നും വ്യക്തമാക്കി.8 വര്‍ഷം മുമ്ബത്തെ അപേക്ഷിച്ച് അമേരിക്ക് ഇപ്പോള്‍ കൂടുതല്‍ പുരോഗതിയും ശക്തിയും ആര്‍ജിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.55 കാരനായ ഒബാമ അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റാണ്.

 
2008ലാണ് അദ്ദേഹം ആദ്യമായി അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ഈ മാസം 20നാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. അമേരിക്കയുടെ ജനാധിപത്യത്തിലെ മുഖമുദ്രയാണ് പ്രസിഡന്റ് സ്ഥാനം സമാധാനപരമായി കൈമാറുക എന്നതെന്നും ഒബാമ പറഞ്ഞു.
എല്ലാവര്‍ക്കും തൊഴില്‍ സാധ്യതയില്ലാതെ നമ്മുടെ ജനാധിപത്യം പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

FEATURED POSTS FROM NEWS