പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സഹായി

Tuesday, January 10, 2017 - 5:27 PM

Author

Tuesday, April 5, 2016 - 15:25
പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സഹായി

Category

Life

Tags

കൊച്ചി: പുകവലിയും മദ്യപാനവും നിറുത്തി ഒരു സാധാരണ ജീവിതം നയിക്കണമെന്ന് ആഗ്രഹമുള്ളവരെ സഹായിക്കാന്‍ ക്വിറ്റ്‌ലൈന്‍. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ക്വിറ്റ്‌ലൈനിന്റെ ഹെല്‍പ്പ് ലൈന്‍ നമ്ബറായ 1800112356 ല്‍ വിളിച്ചാല്‍ തങ്ങളുടെ സേവനത്തിനായി കൗണ്‍സലിറെ ലഭിക്കുകയും അദ്ദേഹം പുകവലി, മദ്യപാനം പോലുളള ലഹരി പദാര്‍ത്ഥങ്ങളുടെ അഡിക്ഷന്‍ നിറുത്തുവാന്‍ സഹായിക്കുകയും ചെയ്യും. ഈ സേവനം തികച്ചും സൗജന്യമാണ്.

സേവനം ലഭിച്ച 40% പേരും അഞ്ചാഴ്ച്ചയ്ക്കുള്ളില്‍ പുകവലി നിറുത്തിയതായി പറയപ്പെടുന്നു.
ചിലര്‍ മൂന്ന് ആഴ്ച്ച മാത്രമേ പുകവലിയില്‍ നിന്നും മുക്തമാവാന്‍ എടുത്തിട്ടുള്ളു.

വെറും ആറ് കൗണ്‍സിലര്‍മാര്‍ മാത്രം ഉള്ളത് കൊണ്ട് ക്വിറ്റ്‌ലൈനിന് വേണ്ടി സര്‍ക്കാര്‍ അധികം പരസ്യങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. ഇതാവാം ഈ സേവനത്തെ കുറിച്ച് ജനങ്ങള്‍ അറിയാതെ പോയതിന് കാരണം. ഇപ്പോള്‍ ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകളില്‍ മാത്രമേ കൗണ്‍സിലിങ്ങ് ലഭ്യമുള്ളു. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് കൗണ്‍സിലിങ്ങ് സമയം

FEATURED POSTS FROM NEWS