കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല, എം ടിയെ വെറുതെ വിടണം: മോഹന്‍ ലാല്‍

Tuesday, January 10, 2017 - 3:58 PM

Author

Tuesday, April 5, 2016 - 15:25
കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല,  എം ടിയെ വെറുതെ വിടണം: മോഹന്‍ ലാല്‍

Category

Life

Tags

കൊച്ചി: സംവിധായകന്‍ കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് താനറിഞ്ഞിരുന്നില്ലെന്ന് പ്രമുഖ നടന്‍ മോഹന്‍ ലാല്‍. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോന്നും സംഭവിക്കണമെന്നുണ്ട്. ഇതും അതുപോലെ സംഭവിച്ചതായി കരുതിയാല്‍ മതിയെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

‘ഞാന്‍ യുഎസിലായിരുന്നു. രണ്ട് ദിവസം മുമ്ബാണ് കേരളത്തില്‍ എത്തിയത്. അതിനാല്‍ കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ച പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ നിലപാടുകളായിരിക്കും.
പാവം എംടി സാറിനെ വെറുതെ വിടണമെന്നാണ് തന്റെ മനസില്‍ തോന്നുന്നതെന്നും ലാല്‍ പറഞ്ഞു.

FEATURED POSTS FROM NEWS