ജവാന്മാരോടുള്ള അവഗണന തുറന്ന് കാട്ടിയ വീഡിയോ സമ്മര്‍ദ്ദമുണ്ടായാലും എടുത്തുമാറ്റില്ലെന്ന് ബിഎസ്എഫ് ജവാന്‍

Tuesday, January 10, 2017 - 12:57 PM

Author

Tuesday, April 5, 2016 - 15:25
ജവാന്മാരോടുള്ള  അവഗണന തുറന്ന് കാട്ടിയ വീഡിയോ സമ്മര്‍ദ്ദമുണ്ടായാലും എടുത്തുമാറ്റില്ലെന്ന് ബിഎസ്എഫ് ജവാന്‍

Category

Life

Tags

ന്യൂഡല്‍ഹി: ബിഎസ്എഫ് ജവാന്മാര്‍ നേരിടുന്ന അവഗണന തുറന്ന് കാട്ടിയ വീഡിയോ എത്ര സമ്മര്‍ദ്ദമുണ്ടായാലും എടുത്തുമാറ്റില്ലെന്ന് ജവാന്‍. ഇപ്പോഴൂം താന്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെന്നും അധികാരികള്‍ വീഡിയോ പരിശോധനയ്ക്ക് വിധേയമാകട്ടെ സത്യം പുറത്തുവരട്ടെയെന്നും കോണ്‍സ്റ്റബിള്‍ തേജ് ബഹാദൂര്‍ യാദവ് പറഞ്ഞു. വീഡിയോ അപ്ലോഡ് ചെയ്യാന്‍ ഏറെ ധൈര്യം വേണ്ടി വന്നിരുന്നു.

വീഡിയോ എടുത്തുമാറ്റാന്‍ തനിക്ക് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിട്ടും നിരസിച്ചു.
അതേസമയം വീഡിയോ വിവാദമായതിന് പിന്നാലെ യാദവ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥന്‍ ആണെന്നും ഇയാള്‍ക്കെതിരേ അച്ചടക്ക നടപടി മുമ്ബും ഉണ്ടായിട്ടുണ്ടെന്നും ബിഎസ്എഫ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.

ഡ്യൂട്ടിക്കിടയില്‍ വീഴ്ച വരുത്താറുണ്ട്. എന്നാല്‍ പണിഷ്‌മെന്റ് കിട്ടിയാലും ഡ്യൂട്ടി തുടരാറുമുണ്ട്. എന്നാല്‍ തങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളൊന്നും ആരും കാണിക്കുന്നില്ല. 14 അവാര്‍ഡുകള്‍ കിട്ടിയായാളാണ് താനെന്നും ബഹാദൂര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചാല്‍ ഒട്ടനേകം കാര്യങ്ങള്‍ പുറത്തുവരും. സര്‍ക്കാര്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല ഒന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. അനേകം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തനിക്കറിയാം എന്നിരുന്നാലും താന്‍ പോരാടുന്നത് കൊണ്ട് മറ്റുള്ള സൈനികര്‍ക്കെങ്കിലും അതിന്റെ ഗുണം കിട്ടും.

ഗ്രൗണ്ട് സീറോയില്‍ നിന്നുമാണ് ഈ വീഡിയോ എടുത്തത്. ഒരു തട്ടിപ്പുമില്ല. അതില്‍ കാണുന്നതെല്ലാം സത്യമാണ്. അനുവദിച്ചാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണ്. ഇതിന്റെയെല്ലാം സത്യാവസ്ഥ അവര്‍ക്കറിയാമെന്നും പറഞ്ഞു. മാധ്യമങ്ങളെ ജവാന്മാര്‍ക്ക് അരികിലേക്ക് അനുവദിക്കാറില്ല. അന്വേഷണം നടത്തിയാല്‍ പല കാര്യങ്ങളും പുറത്തുവരും. വീഡിയോ പബ്ലിക് ഡൊമെയ്‌നിലാണ് അതുകൊണ്ട് തന്നെ തനിക്ക് പ്രശ്‌നമുണ്ടാകില്ലെന്നും പറയുന്നു. വീഡിയോ ഷെയര്‍ ചെയ്ത നടപടിയില്‍ ഇപ്പോള്‍ കുടുംബവും സൈനികരും ബഹാദൂറിന് പിന്തുണ നല്‍കുന്നുണ്ട്.

FEATURED POSTS FROM NEWS