ജോലി കിട്ടാത്ത കാരണം തിരക്കിയെത്തിയ യുവതിയെ ജ്യോത്സ്യന്‍ പീഡിപ്പിച്ചു

Monday, January 9, 2017 - 8:42 PM

Author

Tuesday, April 5, 2016 - 15:25
ജോലി കിട്ടാത്ത കാരണം തിരക്കിയെത്തിയ യുവതിയെ ജ്യോത്സ്യന്‍ പീഡിപ്പിച്ചു

Category

Life Family

Tags

എന്തിനും ഏതിനും ജ്യോത്സ്യം നോക്കാന്‍ പോകുന്നവരാണ് സമൂഹത്തിലുള്ള ഭൂരിഭാഗം പേരും. ഇതില്‍ കൂടുതലും പുരുഷന്‍മാരെക്കാളും സ്ത്രീകളാണ്. എന്നാല്‍ ചില കപട ജ്യോത്സ്യന്മാരാല്‍ വഞ്ചിക്കപ്പെടുന്നതും സ്ത്രീകള്‍തന്നെ. ജോലി കിട്ടാത്തതിന്റെ കാരണം അറിയാന്‍ ജ്യോത്സ്യനെ കാണാനെത്തിയ സ്ത്രീ ജ്യോത്സ്യനെതിരെ ലൈംഗീകാരോപണവുമായി രംഗത്ത്.
മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ആള്‍ക്കെതിരെയാണ് യുവതിയുടെ പരാതി. ജ്യോത്സ്യന്‍ തന്നില്‍ നിന്നും 9000 രൂപ തട്ടിയെടുത്തതായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി ആരോപണത്തില്‍ പറഞ്ഞിട്ടുണ്ട്.
പീഡനശ്രമത്തിനിടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജ്യോതിഷിക്കെതിരെ ചില യുക്തിവാദികള്‍ നേരത്തെ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജ്യോതിഷിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.