റെയില്‍വേ ട്രാക്കില്‍ സ്യൂട്ട്‌കേസിനുള്ളില്‍ കുട്ടിയുടെ മൃതദേഹം

Monday, January 9, 2017 - 8:25 PM

Author

Tuesday, April 5, 2016 - 15:25
റെയില്‍വേ ട്രാക്കില്‍ സ്യൂട്ട്‌കേസിനുള്ളില്‍ കുട്ടിയുടെ മൃതദേഹം

Category

Life Family

Tags

മുംബൈ : റെയില്‍വേട്രാക്കില്‍ സ്യൂട്ട്‌കേസിനുള്ളിലായി കുട്ടിയുടെ മൃതദേഹം . ലോക്മാന്യതിലക് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തി. ചുവന്ന നിറത്തിലുള്ള സ്യൂട്ട്‌കേസ് തുറന്ന നിലയിലായിരുന്നു. പെട്ടിക്കുള്ളില്‍ ചുവന്ന സാരിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.ഞായറാഴ്ച്ച വൈകുന്നേരം സമീപവാസിയാണ് പെട്ടിക്കുള്ളില്‍ മൃതദേഹം ആദ്യം കണ്ടത് . ഉടന്‍ തന്നെ സമീപവാസികള്‍ തിലക് പോലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു.

പാര്‍സല്‍ വകുപ്പിന് സമീപത്താണ് പെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്.കുട്ടിക്ക് ഏതാണ്ട് പത്ത് വയസ്സ് പ്രായം വരും. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.കുട്ടിയെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.

FEATURED POSTS FROM NEWS