കളി കാര്യമായത് ആരുമറിഞ്ഞില്ല; മരണം മുന്നില്‍ക്കണ്ട നിമിഷത്തെകുറിച്ച് നമിത

Monday, January 9, 2017 - 2:34 PM

Author

Tuesday, April 5, 2016 - 15:25
കളി കാര്യമായത് ആരുമറിഞ്ഞില്ല; മരണം മുന്നില്‍ക്കണ്ട നിമിഷത്തെകുറിച്ച് നമിത

Category

Life

Tags

സീരിയലിലും സിനിമയിലുമായി ബാലതാര റോളില്‍ തിളങ്ങിയ നമിത നായികയായതോടു കൂടി നിരവധി ചിത്രങ്ങളാണ് താരത്തെ തേടിവന്നത്. മലയാളത്തിലെ മിക്ക യുവതാരങ്ങളുടെ കൂടെയും അഭിനയിച്ച നമിത ഇപ്പോള്‍ ഫഹദ് ഫാസിലിനൊപ്പം റോള്‍ മോഡല്‍സിലാണ് അഭിനയിക്കുന്നത്. നീന്തല്‍ പരിശീലകയായാണ് ചിത്രത്തില്‍ നമിത എത്തുന്നത്. ഗോവയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

റോള്‍ മോഡല്‍സിന്റെ ഷൂട്ടിങ്ങ് ഗോവയിലാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കുറേയേറെ തമാശകളും ഞെട്ടിപ്പിക്കുന്ന അനുഭവവും ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു. നീന്തല്‍ പരിശീലകയായ നമിതയും ഫഹദും തമ്മില്‍ വെള്ളത്തിനടിയിലൂടെ നീന്തുന്ന ചില സീനുകളുണ്ട്.
പരിശീലനം ലഭിച്ചിരുന്നുവെങ്കിലും ഇരുവര്‍ക്കും വെള്ളത്തിനടയില്‍ ബാലന്‍സ് കിട്ടിയില്ല. ആഴമേറിയ ഭാഗത്തേക്കാണ് ഇരുവരും ചെന്നുനിന്നത്. ഇതും ചിത്രത്തിലുള്ള രംഗമാണെന്നു കരുതി പരിശീലകരാരും ഇവരെ രക്ഷിക്കാന്‍ ചെന്നതുമില്ല.

സിനിമയിലല്ല യഥാര്‍ത്ഥത്തില്‍ ഇരുവരും അപകട ദിശയിലേക്കാണ് പോകുന്നതെന്ന് പിന്നീടാണ് പരിശീലകര്‍ക്ക് മനസ്സിലായത്. നീന്തലിനിടയില്‍ ധരിച്ചിരുന്ന ഉപകരണങ്ങളും ശരീരത്തില്‍ നിന്ന് മാറിപ്പോയി. പിന്നീട് നോക്കിയപ്പോഴാണ് അറിഞ്ഞത് ഫഹദും തന്റെ അതേ അവസ്ഥയിലായിരുന്നുവെന്ന്. പിന്നീട് പരിശീലകരുടെ സഹായത്തോടെയാണ് തിരിച്ച് നീന്താന്‍ കഴിഞ്ഞതെന്നും നമിത പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

റോള്‍ മോഡല്‍സിലെ ശ്വേതയെ അവതരിപ്പിക്കുന്നതിനായി ഗംഭിര മേക്കോവറാണ് താരം നടത്തിയത്. മുന്‍പ് കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, സിന്‍ഡ്ര ഷറഫുദ്ദീന്‍, വിനായകന്‍, സൗബിന്‍, നന്ദു തുടങ്ങിയവരും റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സില്‍ അഭിനയിക്കുന്നുണ്ട്.

FEATURED POSTS FROM NEWS