‘വൈറ്റ് ഹൗസിനെ വ്യാപാര സ്ഥാപനമാക്കരുത്’; ട്രംപിനു ഒബാമയുടെ മുന്നറിയിപ്പ്

Monday, January 9, 2017 - 10:43 AM

Author

Tuesday, April 5, 2016 - 15:25
‘വൈറ്റ് ഹൗസിനെ വ്യാപാര സ്ഥാപനമാക്കരുത്’; ട്രംപിനു ഒബാമയുടെ മുന്നറിയിപ്പ്

Category

News

Tags

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനു മുന്നറിയിപ്പുമായി നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്നായിരുന്നു ഒബാമയുടെ വാക്കുകള്‍. രാജ്യത്തെ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ് നിര്‍ബന്ധമായും ബഹുമാനിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണം പോലെ എളുപ്പമല്ല ഭരണ നിര്‍വഹണമെന്ന് ട്രംപ് മനസിലാക്കണമെന്നും ഒബാമ പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്കു ശേഷം ലോകത്തെ തന്നെ ഏറ്റവും വലിയ സ്ഥാപനത്തിന്റെ അധികാരിയായി മാറുകയാണ് താനെന്ന് ട്രംപ് തിരിച്ചറിയണമെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു. കരുത്തരായ മറ്റ് രാജ്യങ്ങളും നിരവധി ധനകാര്യ വിപണികളും ലോകജനത ഒട്ടാകെയും അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നത് ട്രംപിന്റെ ഓര്‍മ്മയിലുണ്ടാകണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

FEATURED POSTS FROM NEWS