NEWS

നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും,വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല,കെ സുരേന്ദ്രനും മകളും കൂടെയുള്ള ഫോട്ടോയ്ക്ക് ഫേസ്ബുക്കിൽ അശ്ലീല കമന്റ് ഇട്ടയാൾക്ക് സന്ദീപ് വാര്യരുടെ മറുപടി

കെ സുരേന്ദ്രനും മകളും കൂടെയുള്ള ഫോട്ടോയ്ക്ക് ഫേസ്ബുക്കിൽ അശ്ലീല കമന്റ് ഇട്ടയാൾക്ക് സന്ദീപ് വാര്യരുടെ മറുപടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മറുപടി.

സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് –

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്.

ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്.

ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും . വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല .

Back to top button
error: