ട്രിപ്പിളടിച്ച കരുൺ നായർ എവിടെ..?ടീം സെലക്ഷനെതിരെ ഹർഭജൻ

Sunday, January 8, 2017 - 3:37 PM

Author

Tuesday, April 5, 2016 - 15:25
ട്രിപ്പിളടിച്ച കരുൺ നായർ എവിടെ..?ടീം സെലക്ഷനെതിരെ ഹർഭജൻ

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്താത്ത സെലക്റ്റര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്ങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച കരുണ്‍ നായര്‍ എവിടെ എന്ന് ചോദിക്കുന്ന ഹര്‍ഭജന്‍ കരുണിനെ സന്നാഹ മത്സരത്തിനുള്ള ടീമില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. തന്റെ ട്വിറ്റര്‍ പേജിലാണ് ഹര്‍ഭജന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

 

2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഹര്‍ഭജന്‍ സിങ്ങ് ഇന്ത്യക്കായി അവസാനം കളിച്ചത്. അന്ന് ഒരു വിക്കറ്റിലൊതുങ്ങിപ്പോയതിന് ശേഷം ഹര്‍ഭജന്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടില്ല.