2300 രൂപ കൊടുത്ത് ഒരു മണിക്കൂറിൽ താ‍ഴെ സമയം കൊണ്ട് കോ‍ഴിക്കോട് നിന്ന് തിരുവനന്തപുരത്തെത്താം,ഓഫറുമായി എയർ ഏഷ്യ

Sunday, January 8, 2017 - 3:24 PM

Author

Tuesday, April 5, 2016 - 15:25
2300 രൂപ കൊടുത്ത് ഒരു മണിക്കൂറിൽ താ‍ഴെ സമയം കൊണ്ട് കോ‍ഴിക്കോട് നിന്ന് തിരുവനന്തപുരത്തെത്താം,ഓഫറുമായി എയർ ഏഷ്യ

Category

Business

Tags

തിരുവന്തപുരം കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. ജനുവരി 15 ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസിന് ടേക്ക് ഓഫ് കുറിക്കും.16 ന് രാവിലെ ഏഴിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് തുടങ്ങും.

 

തലസ്ഥാനത്ത് നിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന ഐ.എക്‌സ് 373 വിമാനം 7.55 ന് കോഴിക്കോട്ടെത്തും. പിന്നീട് ദോഹയിലേക്ക് തിരിക്കും. തിരിച്ച് കോഴിക്കോട്ടു നിന്ന് രാത്രി 10.50 ന് പുറപ്പെടുന്ന ഐ.എക്‌സ് 374 വിമാനം 11.45 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. 2300 രൂപമുതല്‍ ആണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പുറമെ നെറ്റ് ബാങ്കിങ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനായി വാങ്ങാനും എയര്‍ ഇന്ത്യ സേവനം ഒരുക്കുന്നുണ്ട്.