സിറിയയിലെ ട്രക്ക് ബോംബ് സ്‌ഫോടനം; മരണം 48 ആയി

Sunday, January 8, 2017 - 12:04 PM

Author

Tuesday, April 5, 2016 - 15:25
സിറിയയിലെ ട്രക്ക് ബോംബ് സ്‌ഫോടനം; മരണം 48 ആയി

Category

News

Tags

ബെയ്‌റൂട്ട്: സിറിയയില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 48 പേര്‍ മരിച്ചു. തുര്‍ക്കി അതിര്‍ത്തി പങ്കിടുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള നഗരമായ അസാസില്‍ വലിയ ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ബോംബ് സ്‌ഫോടനത്തിലാണ് 48 പേര്‍ കൊല്ലപ്പെട്ടു.

പലരുടേയും നില അതീവ ഗുരുതരമാണ്. ശനിയാഴ്ച പ്രദേശത്തുള്ള ചന്തയോട് ചേര്‍ന്ന കിടക്കുന്ന ഇസ്ലാമിക കോടതിയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. കോടതി ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നു.

സ്‌ഫോടനത്തില്‍ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

FEATURED POSTS FROM NEWS