റാംജിറാവുവിൽ അഭിനയിക്കേണ്ടവർ മോഹൻലാലും ശ്രീനിവാസനും,വേണ്ടെന്ന് പറഞ്ഞത് ഫാസിൽ

Saturday, January 7, 2017 - 9:12 AM

Author

Tuesday, April 5, 2016 - 15:25
റാംജിറാവുവിൽ അഭിനയിക്കേണ്ടവർ മോഹൻലാലും ശ്രീനിവാസനും,വേണ്ടെന്ന് പറഞ്ഞത് ഫാസിൽ

Category

Movies Celebrity Talk

Tags

സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിന്‍റെ ആദ്യ ചിത്രം റാംജി റാവു സ്പീക്കിങ്ങിൽ യാഥാർത്ഥത്തിൽ അഭിനയിക്കേണ്ടവർ മോഹൻലാലും ശ്രീനിവാസനും.ചിത്രത്തിന്‍റെ കഥയുമായി ഫാസിലിനെ കാണാൻ സിദ്ധീഖും ലാലും ഗുരുവായൂരിലെത്തി.എന്നാൽ ഫാസിൽ ഈ നിർദേശം തളളിക്കളഞ്ഞു.മോഹൻലാൽ-ശ്രീനി വിജയമെന്നാണ് അറിയപ്പെടുകയെന്നും സിദ്ധീഖ്-ലാൽ വിജയമെന്ന് ആരും പറയില്ലെന്നും ഫാസിൽ പറഞ്ഞു.പിന്നീടാണ് മുകേഷും സായികുമാറും മതിയെന്ന് നിശ്ചയിക്കുന്നത്.

 

അന്നത്തെ സാഹചര്യം വച്ച് സിനിമ ഓടാൻ ഒരു സാധ്യതയുമില്ലായിരുന്നു.വലിയ പണം മുടക്ക് ഇല്ലാത്തതായിരുന്നു ആശ്വാസം.എന്നാൽ കുറിക്കു കൊളളുന്ന നർമ്മം ചിത്രത്തെ രക്ഷപ്പെടുത്തി.മലയാള സിനിമയിലെ ചരിത്ര വിജയമായി റാംജിറാവു സ്പീക്കിങ്ങ് മാറി.

FEATURED POSTS FROM NEWS