തന്നെ വളർത്തിയത് ചാലക്കുടിക്കാരെന്ന് ദിലീപ്

Saturday, January 7, 2017 - 8:26 AM

Author

Tuesday, April 5, 2016 - 15:25
തന്നെ വളർത്തിയത് ചാലക്കുടിക്കാരെന്ന് ദിലീപ്

Category

Movies Celebrity Talk

Tags

തന്നെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച ചാലക്കുടിയോടു തനിക്കു വലിയ ആത്മബന്ധമാണ് ഉള്ളതെന്നു ദിലീപ്. ദിലീപ് ആരംഭിച്ച ജി പി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും നൂറു പേര്‍ക്കു കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കുന്നു. ഈ പദ്ധതിയുടെ ഉല്‍ഘാടനവും ദിലീപിന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള ഐ വിഷന്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കോര്‍ണിയ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ ഉല്‍ഘാടനവും നിര്‍വഹിക്കുകയായിരുന്നു ദിലീപ്.

 

നടന്‍ കലാഭവന്‍ മണി, സംവിധായകനും തിരക്കഥകൃത്തുമായ ലോഹിതദാസ്, സംവിധായകന്‍ സുന്ദര്‍ദാസ് എന്നിങ്ങനെ മൂന്നു ചാലക്കുടിക്കാരാണു തന്റെ വളര്‍ച്ചയെ പാകപ്പെടുത്തിയതെന്നു ദിലീപ് പറഞ്ഞു. അമ്മയ്ക്കു കണ്ണിനു വന്ന ചെറിയരോഗം ചികിത്സിച്ചു ഭേതമാക്കാന്‍ അന്നത്തെ സാമ്പത്തികബുദ്ധിമുട്ടു മൂലം സാധിച്ചില്ലെന്നും ഇത് കാഴ്ച നഷ്ടപ്പെടുത്തിയെന്നും ദിലീപ് മുമ്പു പറഞ്ഞിട്ടുണ്ട്. ഈ അനുഭവമാണു കൃഷ്ണമണി മാറ്റിവയ്ക്കാല്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കാനുള്ള പദ്ധതിക്കു തുടക്കം

FEATURED POSTS FROM NEWS