
സ്വപ്നത്തിൽ സെക്സ് കടന്നു വരാത്തവർ കുറവ്.ലൈംഗിക സ്വപ്നങ്ങൾക്ക് എന്നാൽ യാഥാർത്ഥ്യവുമായി ബന്ധമുണ്ടോ എന്നതാണ് പ്രധാന ചോദ്യം.ഒരർത്ഥത്തിൽ ലൈംഗിക സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യവുമായി ബന്ധമുണ്ടെന്നാണ് ഡ്രീം സൈക്കോളജിസ്റ്റ് ഇയാൻ വാലൈസ് പറയുന്നത്.
സാധാരണയായി കാണുന്ന ലൈംഗിക സ്വപ്നങ്ങളും അവയുടെ സൂചനകളും
1.ബോസുമായുളള സെക്സ്
സ്വപ്നത്തിൽ ബോസുമായി സെക്സ് ചെയ്യുന്നവരുണ്ട്.എന്നാൽ അത് ബോസിനോടുളള യഥാർത്ഥ ലൈംഗിക അഭിനിവേശം ആകണമെന്നില്ല.ബോസിന്റെ നേതൃപാടവവും സ്വയം നേതാവായി ഉയർന്നു വരാനുളള നിങ്ങളുടെ ത്വരയുമാണ് ഈ സ്വപ്നം കാണിക്കുന്നത്.
2.സുഹൃത്തുമായുളള സെക്സ്
ഒരിക്കലും യഥാർത്ഥജീവിതത്തിൽ സംഭവിക്കാത്ത സുഹൃത്തുമായുളള സെക്സ് സ്വപ്നത്തിൽ കടന്നു വരാം.എന്നാൽ ഇത് നല്ലതാണെന്നാണ് വാലൈസ് പറയുന്നത്.സുഹൃത്തിന്റെ ഒരു പ്രത്യേക സ്വഭാവത്തോടുളള ഇഷ്ടമാണത്രെ ഇവിടെ പ്രതിഫലിക്കുന്നത്.
3.പഴയ കാമുകൻ/കാമുകിയുമായുളള സെക്സ്
ഇക്കാര്യത്തിൽ കുറച്ചു ഭയക്കണമെന്ന് വാലൈസ് പറയുന്നു.പിരിഞ്ഞുവെങ്കിലും ആ ബന്ധം നിങ്ങളെ പിന്തുടരുന്നുവെന്നർത്ഥം.
4.കുടുംബാംഗവുമൊത്തുളള സെക്സ്
ഇത് കുടുംബാംഗത്തോടുളള ആദരവും സ്നേഹവും വ്യക്തമാക്കുന്നതാണ്.നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്വഭാവ വിശേഷത ഈ വ്യക്തിയിലുണ്ടാവാം.