പുതിയ ലുക്കിൽ എൻഫീൽഡ് ക്ലാസിക് 350,അതിശയിപ്പിക്കുന്ന വിലക്കുറവ്

Friday, January 6, 2017 - 8:32 AM

Author

Tuesday, April 5, 2016 - 15:25
പുതിയ ലുക്കിൽ എൻഫീൽഡ് ക്ലാസിക് 350,അതിശയിപ്പിക്കുന്ന വിലക്കുറവ്

Category

Technology

Tags

ബുള്ളറ്റ് പ്രേമികള്‍ക്കായി അമ്പരിപ്പിക്കുന്ന വിലയില്‍ പുതിയ ക്ലാസിക് 350. റോയല്‍ എന്‍ഫീല്‍ഡ് 350 ക്ലാസികിന്റെ 2017 മോഡലാണ് പുത്തന്‍ നിറപ്പകിട്ടോടെ വിപണിയിലവതരിച്ചിരിക്കുന്നത്. ക്ലാസിക് 350 റെഡിച്ച് എന്ന പേരിലെത്തിയ ബൈക്കിന് ഡല്‍ഹി എക്‌സ്‌ഷോറൂമില്‍ 1.46 ലക്ഷമാണ് വില.

 

പുതിയ റെഡിച്ച് 350 ക്ലാസികിന്റെ ബുക്കിംഗ് ജനവരി ഏഴോടുകൂടി ആരംഭിക്കും. 1950 കളില്‍ യുകെയിലെ റെഡിച്ചില്‍ പുറത്തിറക്കിയ മോട്ടോര്‍സൈക്കിള്‍ നിറത്തില്‍ നിന്നും പ്രചോദനമേറ്റാണ് പുതിയ ക്ലാസിക് 350 റെഡിച്ച് രൂപംകൊണ്ടിരിക്കുന്നത്. ജിടി ബ്ലൂ, ജിടി റെഡ്, സ്‌കൈ ബ്ലൂ എന്നീ പുത്തന്‍ നിറങ്ങളിലാണ് 350 ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ അവതരിക്കുന്നത്.