ക്യാപ്റ്റൻ സ്ഥാനത്ത് ഇനി ധോണിയില്ല

Thursday, January 5, 2017 - 6:52 AM

Author

Tuesday, April 5, 2016 - 15:25
ക്യാപ്റ്റൻ സ്ഥാനത്ത് ഇനി ധോണിയില്ല

Category

Sports Cricket

Tags

മഹേന്ദ്രസിങ് ധോനി ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. നേരത്തെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നു.ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-ട്വന്റി പരമ്പരയ്ക്ക് തൊട്ടു മുന്‍പാണ് ധോനി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍, ടീം സെലക്ഷനില്‍ താന്‍ ലഭ്യമായിരിക്കുമെന്ന് ധോനി അറിയിച്ചിട്ടുണ്ട്. ജനുവരി ആറിന് മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക.

 

ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് നല്‍കിയ സേവനത്തിന് ധോനിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബി.സി.സി. ഐ. ചീഫ് എക്‌സിക്യുട്ടീവ് രാഹുല്‍ ജോഹ്‌രി പറഞ്ഞു. ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം പുതിയ ഉയരങ്ങളിലെത്തിയെന്നും ധോനിയുടെ നേട്ടങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.2007ല്‍ ടി-ട്വന്റിയിലും 2011ല്‍ ഏകദിനത്തിലും ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ ധോനിയുടെ നേതൃത്വത്തിലാണ് 2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയിലും കിരീടമണിഞ്ഞത്.