2016ലെ താരങ്ങൾ വിനായകനും ബാലനും അലൻസിയറും സൗബിനും,നടിമാരിൽ തിളങ്ങിയത് രജിഷയും ജിംസിയും

Monday, January 2, 2017 - 3:29 PM

Author

Tuesday, April 5, 2016 - 15:25
2016ലെ താരങ്ങൾ വിനായകനും ബാലനും അലൻസിയറും സൗബിനും,നടിമാരിൽ തിളങ്ങിയത് രജിഷയും ജിംസിയും

Category

Movies Film Debate

Tags

മോഹൻലാൽ തകർത്ത് വാണ വർഷമാണെങ്കിലും 2016ലെ മലയാ‍ള സിനിമ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കോ പുതുമുഖങ്ങൾക്കോ സ്വന്തം.സിനിമ താരത്തിൽ അധിഷ്ഠിതം കൂടിയാണെന്ന് പറയുമ്പോ‍ഴും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളെ സൂക്ഷ്മ ചലനങ്ങൾ കൊണ്ട് പോലും അവതരിപ്പിച്ച ഒരു പിടി നടീ-നടന്മാരുടേതാണ് 2016ലെ മലയാള സിനിമ.

 

1.വിനായകൻ – കമ്മട്ടിപ്പാടത്തിലെ ഗംഗ

13266643_976251559090288_41529119_n

2016ന്‍റെ കണ്ടെത്തലല്ല വിനായകൻ.എന്നാൽ കമ്മട്ടിപ്പാടത്തിലെ ഗംഗ വിനായകനിലെ അഭിനേതാവിനെ കണ്ടെത്തലാണ്.ടൂൾസും കൊണ്ട് നായകന്‍റെ പിന്നിൽ നിൽക്കലല്ല ഇതിൽ വിനായകന്‍റെ കഥാപാത്രത്തിന്‍റെ റോൾ.ക്വട്ടേഷൻ കഥാപാത്രത്തിലൂടെ തന്നെ ക്വട്ടേഷൻ റോളിൽ നിന്ന് വിനായകൻ പുറത്തു കടന്നു.മലയാള സിനിമക്ക് ദേശീയ അംഗീകാരം പോലും ലഭിക്കാവുന്ന പാടവം.

 

2.മണികണ്ഠൻ ആചാരി – കമ്മട്ടിപ്പാടത്തിലെ ബാലൻ

cjjemgqveaijmda

ഞാനാടാ ബാലനാടാ എന്നു അലറി വിളിച്ച് ഒരുവൻ നിരവധി പേരുമായി തല്ലുകൂടുമ്പോൾ മലയാളി അറിയാതെ ഒന്ന് എണീറ്റ് നിന്ന് നോക്കി,ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു മുഖം.തിയ്യേറ്റർ ആർടിസ്റ്റുകൾ സിനിമയിലെത്തുമ്പേൾ അസാധാരണമായ ഒരു അഭിനയ അനുഭവം കാണിക്കാറുണ്ട്,മണികണ്ഠനും വ്യത്യസ്തനല്ല.ദേശീയ തലത്തിൽ അംഗീകാരം കൊണ്ടുവരാനുതകുന്ന വേഷം.

 

3.അലൻസിയർ – മഹേഷിന്‍റെ പ്രതികാരത്തിലെ ചീപ്പല്ലാത്ത ആർട്ടിസ്റ്റ് ബേബി

9

ഇത്ര ചീപ്പാണോ ആർട്ടിസ്റ്റ് ബേബി എന്ന ഡയലോഗിൽ അലൻസിയറുടെ കഥാപാത്രം വീണെങ്കിൽ ഒപ്പം മലയാളിയും വീണു.സ്റ്റേജ് മലയാള സിനിമക്ക് നൽകിയ മറ്റൊരു ഭാഗ്യം.

 

4.സൗബീൻ – മഹേഷിന്‍റെ പ്രതികാരത്തിലെ ക്രിസ്പിൻ

sou

മമ്മൂട്ടിക്കക്കിഷ്ടപ്പെട്ട കമ്മട്ടിക്ക ജ്യൂസ് ഉരുവിടാത്ത സിനിമാ ആരാധകർ കുറവ്.ക്രിസ്പിൻ എന്ന കഥാപാത്രം സൗബിന്‍റെ കൈയിൽ സുഭദ്രം.കമ്മട്ടിപ്പാടത്തിൽ സീരിയസ് കഥാപാത്രമെങ്കിൽ മഹേഷിന്‍റെ പ്രതികാരത്തിൽ ലാളിത്യമുളള കഥാപാത്രം.

 

5.അപർണാ ബാലമുരളി – മഹേഷിന്‍റെ സ്വന്തം ജിംസി

aparna-balamurali-mohanlal50

പുതുമുഖമാണ് അപർണ.നവാഗതരിൽ 2016ന്‍റെ ഷുവർ ബെറ്റ്.സ്വാഭാവികമായ അഭിനയം.

 

6.രജിഷ വിജയൻ – അനുരാഗകരിക്കിൻ വെളളത്തിലെ എലി

1468852798_rajisha-vijayan-asif-ali

രജിഷ മിനിസ്ക്രീനിലൂടെ മലയാളിക്ക് സുപരിചിതയാണ്.എന്നാൽ അനുരാഗ കരിക്കിൻ വെളളത്തിലെ എലിസബത്ത് എന്ന എലി ഒരു സവിശേഷ അനുഭവമായിരുന്നു.അമിതാഭിനയത്തിലേക്ക് പോകാമായിരുന്ന കഥാപാത്രത്തെ ജീവിതത്തോട് ചേർത്ത് നിർത്തി രജിഷ

FEATURED POSTS FROM NEWS