Lead NewsNEWSVIDEO

ബിജെപി കേന്ദ്രീകരിക്കുക 30 മണ്ഡലങ്ങളിൽ, മോഡി പ്രചാരണത്തിന് ?

നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബിജെപി തീരുമാനം. ത്രികോണ മത്സരം ഉറപ്പുള്ള 30 മണ്ഡലങ്ങളാണ് ബിജെപി തെരഞ്ഞെടുക്കുക . ബിജെപി ദേശീയ നേതൃത്വം ഒരു ദേശീയ ഏജൻസിയെക്കൊണ്ട് നടത്തിയ സർവ്വേയിലാണ് 30 മണ്ഡലങ്ങളെ തിരിച്ചറിഞ്ഞത്. സർവ്വേ രണ്ട് ഘട്ടം പൂർത്തിയായിക്കഴിഞ്ഞു. താമസിയാതെ സർവ്വേ ഏജൻസി ലഭിച്ച ഫലം ദേശീയ നേതൃത്വത്തിന് കൈമാറും. അതിനു ശേഷമാകും മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ നിശ്ചയിക്കുക.

നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ ആയിരിക്കും മത്സരിക്കുക എന്നാണ് വിവരം. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിച്ചേക്കും. വർക്കലയിലോ പാലക്കാടോ ശോഭ സുരേന്ദ്രൻ ആയിരിക്കും സ്ഥാനാർഥി. തിരുവന്തപുരം മണ്ഡലത്തിൽ സുരേഷ്ഗോപിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. വട്ടിയൂർക്കാവിൽ വി വി രാജേഷ് മത്സരിക്കും. പാലക്കാടോ മലമ്പുഴയിലോ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. എം ടി രമേശ് ചെങ്ങന്നൂരിൽ മത്സരിപ്പിക്കും.

ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് ഈ മാസം അവസാനം കേരളത്തിലെത്തുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഫെബ്രുവരി ആദ്യവാരം കേരളത്തിലെത്തും. എല്ലാ നേതാക്കളുമായും ചർച്ച നടത്തിയ ശേഷം ആയിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങളെ ആകർഷിക്കുന്ന തരത്തിലായിരിക്കും സ്ഥാനാർഥിനിർണയം.

ബിജെപിയുടെ മുൻനിര നേതാക്കൾ തന്നെ കേരളത്തിൽ പ്രചാരണത്തിന് എത്തിക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ളവർ കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്നാണ് സൂചന.

Back to top button
error: