സുപ്രീകോടതിയുടെ ബൗളിങ്ങിൽ സ്റ്റംപ് തെറിച്ച് ബിസിസിഐ പ്രസിഡണ്ട് അനുരാഗ് ഠാക്കൂർ,ബിസിസിഐയിലേയും സംസ്ഥാന അസോസിയേഷനിലേയും എല്ലാ ഉദ്യാഗസ്ഥരും സ്ഥാനമൊ‍ഴിയണം

Monday, January 2, 2017 - 1:05 PM

Author

Tuesday, April 5, 2016 - 15:25
സുപ്രീകോടതിയുടെ ബൗളിങ്ങിൽ സ്റ്റംപ് തെറിച്ച് ബിസിസിഐ പ്രസിഡണ്ട് അനുരാഗ് ഠാക്കൂർ,ബിസിസിഐയിലേയും സംസ്ഥാന അസോസിയേഷനിലേയും എല്ലാ ഉദ്യാഗസ്ഥരും സ്ഥാനമൊ‍ഴിയണം

Category

Sports Cricket

Tags

സുപ്രീംകോടതിയിൽ വ്യാജ സത്യവാങ്ങ്മൂലം സമർപ്പിച്ച ബിസിസിഐ അദ്ധ്യക്ഷൻ അനുരാഗ് ഠാക്കൂറിനെ കോടതി പുറത്താക്കി.സെക്രട്ടറി അജയ് ഷിർകകെയേയും കോടതി പുറത്താക്കി.ക്ഷമാപണം നടത്തിയില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

 

ബിസിസിഐ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കൺട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിനെ നിയമിക്കണമെന്ന് സമിതി ശുപാർശക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ കത്ത് ആവശ്യപ്പെട്ടതാണ് ഠാക്കൂർ കു‍ഴപ്പത്തിലാവാൻ കാരണം.

 

ഐസിസി സിഇഒയിൽ നിന്ന് താൻ അത്തരമൊരു കത്ത് ആവശ്യപ്പെട്ടിട്ടില്ലെന്ന് കാട്ടി സത്യവാങ്ങ്മൂലം ഠാക്കൂർ കോടതിയിൽ സമർപ്പിച്ചിരുന്നു.എന്നാൽ ഐസിസി ചെയർമാൻ ശശാങ്ക് മനോഹറിന്‍റെ വെളിപ്പെടുത്തൽ ഠാക്കൂറിനെ വെട്ടിലാക്കി.സിഎജി നിയമനം ബാഹ്യ ഇടപെടലാണെന്നും അതു വ‍ഴി ബോർഡിന് ഐസിസി അംഗീകാരം നഷ്ടമാകുമെന്നും കാട്ടി കത്ത് നൽകാൻ അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടുവെന്ന് ശശാങ്ക് വ്യക്തമാക്കി.

 

പുതിയ ഭരണ സമിതിയെ നിയമിക്കാൻ കോടതി നിർദ്ദേശിച്ചു.ഫാലി എസ് നരിമാനേയും ഗോപാൽ സുബ്രഹ്മണ്യത്തേയും അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.ഇവരാകും പുതിയ ഭരണസമിതിയെ നിർദ്ദേശിക്കുക.കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കും.

FEATURED POSTS FROM NEWS