ദംഗൽ പെൺകുട്ടികളുടെ ഡാൻസ് ഹിറ്റ് – വീഡിയോ കാണാം

Monday, January 2, 2017 - 11:48 AM

Author

Tuesday, April 5, 2016 - 15:25
ദംഗൽ പെൺകുട്ടികളുടെ ഡാൻസ് ഹിറ്റ് – വീഡിയോ കാണാം

Category

Technology Social Media

Tags

ദംഗല്‍ സിനിമ ഹിറ്റായതിന് പിന്നാലെ ഓണ്‍ലൈനില്‍ ഹിറ്റാകുന്ന മറ്റൊരു വീഡിയോ ഉണ്ട്. ദംഗല്‍ പെണ്‍കുട്ടികളുടെ ഡാന്‍സിന്റെ വീഡിയോ ആണത്. ദംഗലിലെ ഗീത ഫൊഗതിനെയും ബബിത ഫൊഗതിനെയും അവതരിപ്പിച്ച ഫാത്തിമ സന ഷെയ്ഖും സന്യ മല്‍ഹോത്രയും ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് യൂട്യൂബില്‍ തകര്‍ത്തോടുന്നത്. ചിത്രത്തില്‍ ഗീതയും ബബിതയുമായി ഇരുവരും കിടിലന്‍ പ്രകടനമാണ് കാഴ്ചവച്ചത്.

 

ചിത്രം റിലീസ് ആയ ക്രിസ്മസ് ദിനത്തിനു തൊട്ടടുത്ത ദിവസം ഡിസംബര്‍ 26നാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫാത്തിമ സനയും സന്യയും അവതരിപ്പിക്കുന്ന രസകരമായ നൃത്തച്ചുവടുകളാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു ഇംഗ്ലീഷ് പോപ് ഗാനത്തിനു അനുസരിച്ചാണ് ഇരുവരും ചുവട് വയ്ക്കുന്നത്. 29 സെക്കന്‍ഡ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

FEATURED POSTS FROM NEWS