സോക്സിട്ട് സെക്സ് ചെയ്താൽ രതിമൂർഛ ഉറപ്പ്

Monday, January 2, 2017 - 11:31 AM

Author

Tuesday, April 5, 2016 - 15:25
സോക്സിട്ട് സെക്സ് ചെയ്താൽ രതിമൂർഛ ഉറപ്പ്

Category

Life Health

Tags

സെക്‌സും സോക്‌സും തമ്മില്‍ എങ്കിലും ബന്ധം ഉണ്ടോ?… പുറത്തുനിന്നു നോക്കുമ്പോള്‍ കാര്യമായ ബന്ധം ഒന്നും ഇല്ലെങ്കിലും പരോക്ഷത്തില്‍ ഇവ തമ്മില്‍ വളരെയധികം ബന്ധം ഉണ്ടത്രെ. അത് എന്തു ബന്ധം എന്നല്ലേ.. സോക്‌സ് ധരിക്കുന്നതു സ്ത്രീകള്‍ക്കു സെക്‌സില്‍ സഹായകമാകുമെന്ന് അടുത്തകാലത്ത് ഇറങ്ങിയ പഠനങ്ങള്‍ പറയുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് സോക്‌സ് ഇട്ട സ്ത്രീകള്‍ക്ക് ഓര്‍ഗാസം നടക്കാനുള്ള സാധ്യത 81 ശതമാനം കൂടുതലാണ്. കാരണം കാലുകള്‍ തണുത്തിരിക്കുന്നതു സ്ത്രീകളില്‍ ഓര്‍ഗാസ സാധ്യത കുറയ്ക്കുമത്രെ. ഡച്ചുകാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

 

കാലില്‍ സോക്‌സ് ധരിക്കുന്നത് ശരീരത്തിനു മുഴുവന്‍ ചൂടു നല്‍കുകയും അതു ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ശരീരത്തിനു ചൂട് ലഭിക്കുന്നതോടെ സെക്‌സ് ഹോര്‍മണുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാകും. കോള്‍ഡ് ഫീറ്റ് പോലെയുള്ള പ്രശ്‌നം ഉള്ളവര്‍ക്കു പലപ്പോഴും കിടപ്പറ ആസ്വദിക്കാന്‍ കഴിയാറില്ല. ഇതിനൊരു മികച്ച പരിഹാരമാണു സോക്‌സ് ഉപയോഗിക്കുക എന്നത്. കൂടാതെ സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെക്കുറിച്ചു കൂടുതല്‍ ബോധവതികളാണ്. ശരീരത്തിനെക്കുറിച്ചുള്ള അപകര്‍ഷത ബോധം സെക്‌സില്‍ നിന്നു വിട്ടു നില്‍ക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കും. പലപ്പോഴും സ്ത്രീകള്‍ കാലുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അതീവ ബോധവതികളായിരിക്കും. അതുകൊണ്ടു തന്നെ സോക്‌സ് ധരിക്കുന്നത് ഇത്തരം അപകര്‍ഷത ബോധത്തിനും മികച്ച പരിഹാരമാണ്.

FEATURED POSTS FROM NEWS