കണ്ണിൽ കണ്ണിൽ നോക്കി ധനുഷും കാജോലും

Monday, January 2, 2017 - 11:19 AM

Author

Tuesday, April 5, 2016 - 15:25
കണ്ണിൽ കണ്ണിൽ നോക്കി ധനുഷും കാജോലും

Category

Movies Film Update

Tags

വേലയില്ലാ പട്ടധാരി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കജോള്‍ ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത മിന്‍സാരക്കനവില്‍ നായികയായിരുന്നു കജോള്‍. പ്രഭുദേവ, അരവിന്ദ് സാമി എന്നിവര്‍ നായകന്‍മാരായെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. നാല് ദേശീയ പുരസ്‌കാരങ്ങളും മുന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.

 

വേലയില്ലാ പട്ടധാരി 2 ല്‍ വില്ലന്‍ വേഷമാണ് കാജോള്‍ ചെയ്യുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമലാ പോള്‍, സമുദ്രക്കനി, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.