Uncategorized

യോഗ അനിസ്ലാമികം; കൈഫിനെതിരെ ട്രോളര്‍മാര്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെയുള്ള ട്വീറ്റ് ആക്രമണത്തിനു പിറകെ മുന്‍ താരം മുഹമ്മദ് കൈഫിനും ആരാധകരുടെ ചീത്തിവിളി. വ്യായാമത്തിെന്റ ഭാഗമായി യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെ ആരാധകര്‍ ചീത്തവിളിയും ട്രോളുകളുമായി ഇറങ്ങി. യോഗ ഇസ്‌ലാമികമെല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ കൈഫിനെതിരെ എത്തിയത്. മുസ്‌ലിമായ കൈഫ് ഇസ്‌ലാമിക വിരുദ്ധമായ യോഗ ചെയ്യുന്നതിനെതിരെ ട്രോളുകളും ട്വിറ്ററില്‍ നിറഞ്ഞു.
യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന നാല് ചിത്രങ്ങളാണ് കൈഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. പ്രത്യേക ഉപകരണങ്ങളുടെ സഹായമല്ലാതെ ചെയ്യാനാവുന്ന സമഗ്രമായ ഒരു വ്യായാമ മുറയാണ് യോഗയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഒരു വിഭാഗം കടുത്ത വിമര്‍ശവുമായി എത്തിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close