നാല് ഭാഷകളിൽ നാല് സൂപ്പർതാരങ്ങളുമായി ഗൗതം മേനോൻ,മലയാളത്തിൽ നിന്ന് പൃഥ്വിരാജ്

Saturday, December 31, 2016 - 11:42 AM

Author

Tuesday, April 5, 2016 - 15:25
നാല് ഭാഷകളിൽ നാല് സൂപ്പർതാരങ്ങളുമായി ഗൗതം മേനോൻ,മലയാളത്തിൽ നിന്ന് പൃഥ്വിരാജ്

Category

Movies Film Update

Tags

തെന്നിന്ത്യയിലെ നാല് സൂപ്പർ താരങ്ങളുമായി ഗൗതം മേനോൻ സിനിമയൊരുക്കുന്നു.നാല് ഭാഷകളിൽ ചിത്രമെത്തും.മലയാളത്തിൽ നിന്ന് പൃഥ്വിരാജാണ് ഗൗതംമേനോൻ സിനിമയിലഭിനയിക്കുകയെന്നാണ് സൂചന.

 

പുനീത് രാജ്കുമാർ,ചിമ്പു,സായി ധരം തേജ് എന്നിവരാണ് മറ്റ് നായകന്മാർ.അനുഷ്ക ഷെട്ടിയും തമന്ന ഭാട്ടിയയുമാണ് നായികമാർ.തമി‍ഴ്,തെലുങ്ക്,കന്നട,മലയാളം എന്നീ ഭാഷകളിൽ ചിത്രം തിയ്യേറ്ററുകളിലെത്തും.

 

നാലു സുഹൃത്തുക്കളുടെ കഥയാണ് സിനിമ.വർഷങ്ങൾക്ക് ശേഷം ഒരു വിവാഹത്തിൽ കണ്ടു മുട്ടുന്ന നാലു പേരും യാത്ര പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസവുമാണ് ഇതിവൃത്തം.

FEATURED POSTS FROM NEWS