Uncategorized

താനും വിജയും ബ്യൂട്ടിഫുൾ കപ്പിൾ തന്നെയായിരുന്നുവെന്ന് അമല പോൾ,തെറ്റായ തിരക്കഥയിലെ കഥാപാത്രങ്ങളായതിനാൽ പിരിയേണ്ടി വന്നു,താൻ ആഗ്രഹിച്ചത് ഇതു വരെയുളള വളർച്ചയുടെ തുടർച്ച – വിവാഹമോചനത്തിന്‍റെ കാരണങ്ങൾ തുറന്നു പറഞ്ഞ് അമല പോൾ

2016ലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിവാഹമോചനമായിരുന്നു അമല-വിജയ് ദമ്പതിമാരുടേത്.വിജയ് ഇക്കാര്യത്തിൽ പ്രതികരിച്ചില്ലെങ്കിലും ധനുഷുമായി ഗോസിപ്പുണ്ടായതോടെ അമല വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.ഇപ്പോ‍ഴിതാ കാരണങ്ങൾ തുറന്നു പറഞ്ഞ് അമല വനിതക്ക് അഭിമുഖം നൽകിയിരിക്കുന്നു.

 

തെറ്റായി എ‍ഴുതപ്പെട്ട കഥയിലെ കഥാപാത്രങ്ങളായിരുന്നു തങ്ങളിരുവരും.’ബ്യൂട്ടിഫുൾ കപ്പിൾ’ തന്നെയായിരുന്നു.എന്നാൽ ജീവിതത്തിൽ പല കാര്യങ്ങൾക്കും നൽകിയിരുന്ന പ്രാധാന്യം വ്യത്യസ്തമായിരുന്നു.ഇതു വരെയുളള ജീവിതത്തിന്‍റെ തുടർച്ചയും ഔന്നത്യവുമായിരുന്നു തന്‍റെ സ്വപ്നം.ആ വളർച്ചയുണ്ടായില്ലെങ്കിൽ താൻ മറ്റൊരാളാകും.അങ്ങിനെയൊരു ജീവിതത്തിൽ അർത്ഥമില്ലെന്നും അമല പറഞ്ഞു.

 

ജീവിതം സുന്ദരമാകണം.അത് വേദനിച്ചും കരഞ്ഞും തീർക്കാനുളളതല്ല.താൻ കാരണം പങ്കാളിക്കും സങ്കടമുണ്ടാകരുത്.വിജയിനും തനിക്കും പ്രൊഫഷണലായി ഇനിയും വളരാനാകും.ഒരു ബന്ധത്തിൽ തൂങ്ങിക്കിടന്ന് അത് നഷ്ടമാക്കേണ്ടെന്നായിരുന്നു തീരുമാനമെന്നും അമല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Close