ക്ലൈമാക്സിൽ ദേശീയ ഗാനം,ദംഗൽ കാണികളിൽ ആശയക്കു‍ഴപ്പം

Friday, December 30, 2016 - 11:17 AM

Author

Tuesday, April 5, 2016 - 15:25
ക്ലൈമാക്സിൽ ദേശീയ ഗാനം,ദംഗൽ കാണികളിൽ ആശയക്കു‍ഴപ്പം

Category

Movies Film Debate

Tags

സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയില്‍ തന്നെ തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിച്ചു തുടങ്ങുകയും കാണികള്‍ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ദേശീയഗാനം ഒരു സിനിമയിലെ ഉള്ളടക്കമാണെങ്കില്‍ എഴുന്നേറ്റ് നില്‍ക്കണോ എന്നതാണ് കാണികളുടെ സംശയം.

 

ആമിര്‍ ഖാന്റെ ‘ദംഗല്‍’കാണാന്‍ എത്തുന്നവരാണ് കുഴപ്പത്തിലായിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ ദേശീയഗാനം കടന്നുവരുന്നുണ്ട്. മിക്ക തീയ്യേറ്ററുകളിലേയും കാഴ്ച്ച കൗതുകം നിറഞ്ഞതായിരുന്നു. ചിലര്‍ പേടി കാരണം എഴുന്നേറ്റു നിന്നു. മറ്റു ചിലര്‍ ഹൃദയമറിഞ്ഞ് അറിയാതെ എഴുന്നേറ്റ് നിന്ന് ദേശീയഗാനം ഏറ്റുപാടി.ചിലരാകട്ടെ സിനിമ കാണുന്നതിനിടയിൽ എ‍ഴുന്നേറ്റ് നിന്ന് കാ‍ഴ്ച തടസപ്പെടുത്തുന്നവരം ചീത്ത വിളിക്കുകയും ചെയ്തു.

FEATURED POSTS FROM NEWS