6 ജിബി റാം,മൊബൈൽ വിപണിയെ ഞെട്ടിക്കാൻ നോക്കിയ

Thursday, December 29, 2016 - 12:41 PM

Author

Tuesday, April 5, 2016 - 15:25
6 ജിബി റാം,മൊബൈൽ വിപണിയെ ഞെട്ടിക്കാൻ നോക്കിയ

Category

Business

Tags

സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ തരംഗമായി മാറിയ ആന്‍ഡ്രോയ്ഡ് ഒഎസ് ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കി വിപണി തിരിച്ചുപിടിക്കാന്‍ എത്തുകയാണ് നോക്കിയ. നേരത്ത പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡി1സി എന്ന പേരിലാണ് നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഡി1സിയുടെ കൂടെ ഹൈഎന്‍ഡ് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാനും നോക്കിയക്ക് പദ്ധതിയുണ്ടെന്നാണ്.

 

6 ജിബി റാം, സ്നാപ്ഡ്രാഗണ്‍ 835 എസ്‌ഓസി പ്രോസസര്‍, സീസ് ലെന്‍സോട് കൂടിയ 23 മെഗാപിക്സല്‍ പിന്‍ക്യാമറ തുടങ്ങിയ സവിശേഷതകളോടെയാകും നോക്കിയയുടെ ഹൈഎന്‍ഡ് സ്മാര്‍ട്ട്ഫോണിന്റെ വരവെന്നാണ് ചൈനീസ് വെബ്സൈറ്റായ ടിപ്സ്റ്റര്‍ അവകാശപ്പെടുന്നത്.

FEATURED POSTS FROM NEWS