പ്രവാസി മലയാളികൾക്ക് ആശ്വാസം,ഗൾഫിൽ നിന്ന് മടങ്ങുന്നവർക്ക് ആറു മാസത്തെ നഷ്ട പരിഹാര പാക്കേജ്

Saturday, December 24, 2016 - 8:51 AM

Author

Tuesday, April 5, 2016 - 15:25
പ്രവാസി മലയാളികൾക്ക് ആശ്വാസം,ഗൾഫിൽ നിന്ന് മടങ്ങുന്നവർക്ക് ആറു മാസത്തെ നഷ്ട പരിഹാര പാക്കേജ്

Category

Pravasi Gulf

Tags

ഗൾഫിൽ നിന്ന് മടങ്ങി വരുന്നവർക്ക് ആറു മാസത്തെ നഷ്ടപരിഹാര പാക്കേജ്.യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഗൾഫിൽ ജോലി ചെയ്യുന്ന ഓരോ വർഷത്തിനും ഓരോ മാസമെന്ന നിലയിൽ പെൻഷൻ പരിഗണിക്കുമെന്നും പിണറായി അറിയിച്ചു.

 

വ്യാജ റിക്രൂട്ട്മെന്‍റിനെതിരെ നിയമ നിർമ്മാണത്തിന് ശ്രമിക്കും.ഇതിനായി കേന്ദ്രത്തിന്‍റെ സഹായം തേടും.പ്രവാസികൾക്കായി ജോബ് പോർട്ടൽ തുടങ്ങാനും പദ്ധതിയുണ്ട്.

 

തൊ‍ഴിൽപരമായ നിയമ പ്രശ്നങ്ങളിൽ സഹായിക്കാൻ അഭിഭാഷകരുടെ പാനൽ സംസ്ഥാനം തയ്യാറാക്കും.കബളിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തും.അപകടത്തിൽ പെടുന്നവർക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനും നാട്ടിലെത്തിക്കാനും നടപടി സ്വീകരിക്കും.സ്ത്രീ തൊഴിലാളികൾക്കു ഹോസ്റ്റലും ജോലി നഷ്ടപ്പെടുന്നവർക്ക് അഭയകേന്ദ്രവും പരിഗണനയിലുണ്ട്. അഭയകേന്ദ്രത്തിൽ ചികിൽസയും ഭക്ഷണവും ലഭ്യമാക്കും. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവുണ്ടാകും.

FEATURED POSTS FROM NEWS