Technology
“മൂന്നു ലക്ഷം കളളപ്പണമെങ്കിലും പിടിക്കും”-കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ വീണ്ടും ശനിദശ

നോട്ട് റദ്ദാക്കലിലൂടെ 3 ലക്ഷം കോടി കളളപ്പണം പിടിക്കുമെന്ന കെ സുരേന്ദ്രന്റെ ചാനൽ ചർച്ചയിലെ പ്രസ്താവന തിരിഞ്ഞു കൊത്തുന്നു.നവംബർ 15നായിരുന്നു മനോരമയിലെ ചർച്ച.”എല്ലാ സാമ്പത്തിക വിദഗ്ധന്മാരും,ഞങ്ങളെ അങ്ങേയറ്റം എതിർക്കുന്ന സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത് ഡിസംബർ 30 വരെ 11 ലക്ഷം കോടിയേ തിരികെ വരൂവെന്നാണ്.14 ലക്ഷം കോടിയാണ് പിൻവലിച്ചിരിക്കുന്നത്.3 ലക്ഷം കോടി കളളപ്പണം എന്തായാലും ഉണ്ടാവും.അക്കാര്യത്തിൽ ഒരു സംശയവും ഇല്ല.അത് നമ്മുടെ റിസർവ് ബാങ്കിന്റെ ലയബിലിറ്റി കുറക്കും.അത് വഴി ധാരാളം നല്ല കാര്യങ്ങൾ രാജ്യത്ത് നടക്കും.അതിന് വേണ്ടി ജനങ്ങൾ ബുദ്ധിമുട്ട് സഹിക്കുന്നുണ്ട്.എന്ന് മാത്രമല്ല സ്വാതന്ത്ര്യ സമര കാലത്ത് മാധ്യമങ്ങളും സോഷ്യൽ മീഡിയയുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ഗാന്ധിജി ജനങ്ങളെ ബുദ്ധിമുട്ടിച്ചൂന്ന് പറഞ്ഞ് ആക്ഷേപം കേൾക്കേണ്ടി വരുമായിരുന്നു – കെ സുരേന്ദ്രന്റെ വാക്കുകൾ.
എന്തായാലും റദ്ദാക്കിയ മുഴുവൻ നോട്ടുകളും തിരിച്ചെത്തുമെന്നാണ് ഇപ്പോൾ റിസർവ് ബാങ്ക് തന്നെ പറയുന്നത്.അതിന്റെ സൂചനകളാണ് ബാങ്കുകളിൽ നിന്നും ലഭിക്കുന്നതും.ഇതോടെ സുരേന്ദ്രന് വീണ്ടും ഒരു പൊങ്കാല യോഗം ഉണ്ടായിരിക്കുകയാണ്.