വാട്ട്സ് ആപ് ഗ്രൂപ്പിലെ ഏതെങ്കിലും അംഗത്തിന്‍റെ പോസ്റ്റിന് അഡ്മിൻ ഉത്തരവാദിയല്ലെന്ന് കോടതി

Thursday, December 22, 2016 - 7:22 AM

Author

Tuesday, April 5, 2016 - 15:25
വാട്ട്സ് ആപ് ഗ്രൂപ്പിലെ ഏതെങ്കിലും അംഗത്തിന്‍റെ പോസ്റ്റിന് അഡ്മിൻ ഉത്തരവാദിയല്ലെന്ന് കോടതി

Category

Technology Social Media

Tags

ഗ്രൂപ്പിലെ ഒരംഗം അയച്ച മെസേജിന്റെ പേരില്‍ വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലെ അഡ്മിനുമാര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഗ്രൂപ്പിലെ ഒരംഗം സമൂഹത്തില്‍ അപകീര്‍ത്തിയുണ്ടാക്കുന്ന കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ പോലും അഡ്മിന്‍ ഉത്തരവാദിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഹരിയാന സ്വദേശിയായ ഒരാള്‍ സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

 

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിരവധി അംഗങ്ങളുള്ളതിനാല്‍ ഓരോ മെസേജുകളും അഡ്മിന്റെ ശ്രദ്ധയില്‍ പെടാന്‍ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. സത്യാവസ്ഥ മനസ്സിലാക്കാതെ ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അത് സമൂഹത്തില്‍ പരിഭ്രാന്തി പരത്തുകയും ചെയ്താല്‍ സന്ദേശം അയച്ച ആളും അഡ്മിനും അകത്തു പോകേണ്ടിവരുമെന്നായിരുന്നു നേരത്തെയുള്ള ചട്ടം. എന്നാല്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് അഡ്മിനെതിരെ കേസെടുക്കുകയാണെങ്കില്‍ പത്രങ്ങളില്‍ വരുന്ന അപകീര്‍ത്തി പരമായ വാര്‍ത്തകള്‍ക്ക് പത്രം അച്ചടിക്കുന്ന പേപ്പറുണ്ടാക്കുന്ന കമ്പനി ഉത്തരവാദിയാകില്ലേ എന്നും കോടതി ചോദിച്ചു.

FEATURED POSTS FROM NEWS