പുതിയ സ്മാര്‍ട്ട് പാസ്‌പോര്‍ട്ടില്‍ ചിപ്പുണ്ടാകും

Tuesday, December 20, 2016 - 9:58 PM

Author

Tuesday, April 5, 2016 - 15:25
പുതിയ സ്മാര്‍ട്ട് പാസ്‌പോര്‍ട്ടില്‍ ചിപ്പുണ്ടാകും

Category

Life

Tags

അടുത്ത വര്‍ഷം പുറത്തെത്തുന്ന പുതിയ സ്മാര്‍ട്ട് പാസ്‌പോര്‍ട്ടില്‍ ചിപ്പുണ്ടാകും.  യാത്രക്കാരന്റെ നിര്‍ണായകമായ തിരിച്ചറിയല്‍ വിവരങ്ങള്‍ അടങ്ങിയ ചിപ്പ് ഉള്‍പ്പെടുത്തിയാണു പുതിയ ഇപാസ്‌പോര്‍ട്ട് പുറത്തെത്തുക.

 

നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിലാണ് പുതിയ പാസ്‌പോര്‍ട്ടിന്റെ പ്രിന്റിങ്. പിന്‍കവറിനുള്ളിലാണു ചിപ്പ് ഘടിപ്പിക്കുക. ഫോട്ടോയും ഡിജിറ്റല്‍ ഒപ്പും ഇതിലുണ്ടാകും.

 

81 രാജ്യങ്ങള്‍ ഇത്തരത്തില്‍ ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നുണ്ട്.  രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാവും പുതിയ പാസ്‌പോര്‍ട്ട് നിര്‍മിക്കുക.
അടുത്ത വര്‍ഷം പകുതിയോടെ പുതിയ സ്മാര്‍ട് പാസ്‌പോര്‍ട്ടുകള്‍ വിതരണത്തിനെത്തും.

FEATURED POSTS FROM NEWS