നായകരാവാൻ അജുവും ജൂഡും

Monday, December 19, 2016 - 9:37 AM

Author

Tuesday, April 5, 2016 - 15:25
നായകരാവാൻ അജുവും ജൂഡും

Category

Movies Film Update

Tags

മലയാള സിനിമയിയുടെ നായക നിരയിലേയ്ക്ക് താരങ്ങള്‍ കൂടി. മലയാള സിനിമയിലെ വിജയ മുഖങ്ങളായ രണ്ട് യുവ താരങ്ങളാണ് നായകരായെത്തുന്നത്. മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായ യുവ താരം അജു വര്‍ഗ്ഗീസും യുവ സംവിധായകന്‍ ജൂഡ് ആന്റണിയുമാണ് ഒന്നിക്കുന്നത്.

 

മുഴു നീള കോമഡി ചിത്രത്തില്‍ ഇരുവരും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. പ്രേമം, ആക്ഷന്‍ ഹീറോ ബിജു, വേട്ട, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളില്‍ ജൂഡ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മതി മറന്ന് ചിരിക്കാന്‍ പറ്റിയ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ നിരവധി ഉണ്ടെന്നും തനിക്കും അജുവിനും ചെയ്യാന്‍ പറ്റിയ കഥാപാത്രങ്ങളായതിനാലാണ് തിരഞ്ഞെടുത്തതെന്നും ജൂഡ് പറഞ്ഞു. നവാഗത സംവിധായകനാകും സിനിമ ചെയ്യുന്നത്.

FEATURED POSTS FROM NEWS