കൊല്‍ക്കത്തയ്ക്ക് ഐ.എസ്.എല്ലിലെ രണ്ടാം കിരീടം

Sunday, December 18, 2016 - 10:10 PM

Author

Tuesday, April 5, 2016 - 15:25
കൊല്‍ക്കത്തയ്ക്ക് ഐ.എസ്.എല്ലിലെ രണ്ടാം കിരീടം

Category

Sports Football

Tags

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചകം തകര്‍ത്ത് അത്‌ലറ്റിക്കോ ദി കൊല്‍ക്കത്ത ഐ.എസ്.എല്ലിലെ രണ്ടാം കിരീടം നേടി. .37ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്റെ കോര്‍ണറില്‍ നിന്ന് മഹോഹരമായൊരു ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഏഴു മിനിറ്റിന് ശേഷം കൊല്‍ക്കത്ത തിരിച്ചടിച്ചു. സമീഹ്ഗ് ഡൗട്ടിയുടെ കോര്‍ണറില്‍ സെറീനോ ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. തുടര്‍ന്ന് ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.