ഫുട്ബാള്‍ ആരാധകര്‍ക്ക് ടിക്കറ്റില്ല: കരിഞ്ചന്ത വഴി കിട്ടും, വ്യാജസൈറ്റുവഴി ടിക്കറ്റ് വിറ്റ രണ്ടു പേര്‍ പിടിയില്‍

Saturday, December 17, 2016 - 1:44 PM

Author

Tuesday, April 5, 2016 - 15:25
ഫുട്ബാള്‍ ആരാധകര്‍ക്ക് ടിക്കറ്റില്ല: കരിഞ്ചന്ത വഴി കിട്ടും, വ്യാജസൈറ്റുവഴി ടിക്കറ്റ് വിറ്റ രണ്ടു പേര്‍ പിടിയില്‍

Category

Sports Football

Tags

കൊച്ചി: കേരളത്തിലെ ഫുട്ബാള്‍ ആരാധകര്‍ കാത്തിരുന്ന മത്സരത്തിന് ഒരു നാള്‍ ബാക്കി നില്‌ക്കെ ഐ എസ് എല്‍ ടിക്കറ്റ് കരിഞ്ചന്ത വഴി വില്പന തുടരുന്നു. വ്യാജസൈറ്റിലൂടെ ടിക്കറ്റ് വിറ്റ രണ്ടു പേരെ പൊലീസ് ഇന്ന് അറസ്റ്റു ചെയ്തു.

 

ഫുട്ബാള്‍ പ്രേമികള്‍ ടിക്കറ്റ് കിട്ടാതെ അലയുമ്പോഴാണ് കരിഞ്ചന്ത വഴി ടിക്കറ്റ് വില്പന. ഇതോടെ കൊച്ചിയിലെ ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വന്‍ തോതില്‍  മറിച്ചു വില്പന നടത്തുന്നതായുള്ള ആരോപണങ്ങള്‍ ശരിവെക്കുകയാണ്. 3000 രൂപയ്ക്ക് വരെയാണ് ടിക്കറ്റ് മറിച്ചു വില്പന

. അറസ്റ്റു ചെയ്തവരെ പാലാരിവട്ടം പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. കൂടുതല്‍ കണ്ണികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷിയിലാണ് പൊലീസ്. ബുക്ക് മൈ ഷോ വഴി ഔദ്യോഗിക ഓണ്‍ ലൈന്‍ വഴിയും സ്‌റ്റേഡിയത്തിലെ കൗണ്ടര്‍ വഴിയുമുള്ള ടിക്കറ്റ് വില്പന ഇന്നലെ അവസാനിച്ചിരുന്നു. islticket.com എന്ന വ്യാജ സൈറ്റുണ്ടാക്കിയാണ് പിടിയിലായവര്‍ ടിക്കറ്റ് വിറ്റിരുന്നത്.

FEATURED POSTS FROM NEWS