സിനിമ പുറത്തിറങ്ങിയില്ല,മുടക്കുമുതൽ തിരിച്ച് പിടിച്ച് ആമിർഖാന്‍റെ ദംഗൽ

Saturday, December 17, 2016 - 7:54 AM

Author

Tuesday, April 5, 2016 - 15:25
സിനിമ പുറത്തിറങ്ങിയില്ല,മുടക്കുമുതൽ തിരിച്ച് പിടിച്ച് ആമിർഖാന്‍റെ ദംഗൽ

Category

Movies Film Update

Tags

ഗുസ്തി താരമായി ആമിർഖാൻ എത്തുന്ന ചിത്രമാണ് ദംഗൽ.ചിത്രത്തിന്‍റെ ഗാനവും ട്രെയിലറും ഇതിനോടകം ഹിറ്റായി ക‍ഴിഞ്ഞു.70 കോടിയാണ് ചിത്രത്തിന്‍റെ മുതൽമുടക്ക്.ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം മാത്രം വിറ്റു പോയിരിക്കുന്നത് 75 കോടിക്കാണ്.മുടക്കു മുതലിനേക്കാൾ 5 കോടി കൂടുതൽ ലഭിച്ചെന്ന് സാരം.

 

സിനിമയുടെ എ‍ഴുപത് ശതമാനം ഷെയറും ആമിറിന്‍റേതാണ്.റിലീസ് ദിനം തന്നെ ചിത്രം 24 കോടി രൂപ നേടുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.2 മണിക്കൂർ 41 മിനുട്ടാണ് ചിത്രം.

 

ആമിര്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് ദംഗല്‍. സിനിമയ്ക്കായി തടി കൂട്ടാനും കുറയ്ക്കാനും താരം തയാറായി.