പൃഥ്വിരാജിന്‍റെ എസ്രയിൽ മോഹൻലാൽ നിർണായക റോളിൽ…?

Friday, December 16, 2016 - 9:00 PM

Author

Tuesday, April 5, 2016 - 15:25
പൃഥ്വിരാജിന്‍റെ എസ്രയിൽ മോഹൻലാൽ നിർണായക റോളിൽ…?

Category

Movies Film Update

Tags

പൃഥ്വിരാജിന്‍റെ ഹൊറർ ചിത്രം എസ്രയിൽ നിർണായക വേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്ന് വാർത്തകൾ.ചിത്രത്തിൽ എബ്രഹാം എസ്രയെന്ന കഥാപാത്രമാകുന്നത് മോഹൻലാൽ ആണെന്നാണ് വാർത്ത.

 

ട്രെയ്ലറിന്റെ തുടക്കത്തില്‍ തടിച്ച ശരീരമുള്ള ഒരാള്‍ തോള്‍ ചരിച്ച്‌ പുറം തിരിഞ്ഞു നില്‍ക്കുന്നതു കാണുന്നുണ്ട്. ഇയാളുടെ കൈയിലെ കുറിപ്പിലുള്ള വാചകം ഇതാണ് ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ് .ഇത് മോഹന്‍ലാലാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച.

 

എസ്രയുടെ വിക്കിപീഡിയ പേജിൽ തുടക്കത്തിൽ മോഹൻലാലിന്‍റെ പേര് ഉണ്ടായിരുന്നതായി ചിലർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ ഈ വാർത്തയോട് പ്രതികരിക്കാൻ മോഹൻലാലോ പൃഥ്വിരാജോ അണിയറ പ്രവർത്തകരോ തയ്യാറായിട്ടില്ല.

FEATURED POSTS FROM NEWS