National

അർണാബിന്‍റെ പുതിയ ചാനലിന്‍റെ പേര് റിപ്പബ്ലിക്

അർണാബ് ഗോസാമി പുതിയ ചാനലിന് പേരിട്ടിരിക്കുന്നത് റിപ്പബ്ലിക്ക് എന്നാണ്.ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാനൽ ഓൺ എയർ ആവും.മുംബൈ ആകും ചാനലിന്‍റെ ആസ്ഥാനം.

 

ഇംഗ്ലീഷ് ന്യൂസ് ചാനലുകളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടൈംസ് നൗവിൽ നിന്ന് അർണാബ് രാജിവച്ചിട്ട് ഒരു മാസം ആവുന്നതേയുളളു.പുതിയ ചാനലിന്‍റെ സാമ്പത്തിക സ്രോതസ് അർണാബ് വെളിപ്പെടുത്തിയിട്ടില്ല.ചാനലിന്‍റെ പേര് റിപ്പബ്ലിക് എന്നായതിനാൽ 2017 ജനുവരി 26നായിരിക്കും ചാനൽ നിലവിൽ വരികയെന്നാണ് സോഷ്യൽ മീഡിയയിൽ അർണാബിന്‍റെ ആരാധകർ പറയുന്നത്.

 

കൊല്‍ക്കത്തയില്‍ നിന്നും ടെലഗ്രാഫ് ദിനപ്പത്രത്തിലൂടെയാണ് അര്‍ണാബ് ഗോസ്വാമി തന്റെ ജേര്‍ണലിസ്റ്റ് കരിയര്‍ തുടങ്ങിയത്. 1995 ല്‍ എന്‍ ഡി ടി വിയില്‍ എത്തി. ബര്‍ഖാ ദത്ത്, രാജ്ദീപ് സര്‍ദേശായി, വിക്രം ചന്ദ്ര എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട മുഖമായത് ടൈംസ് നൗവിന്‍റെ അമരത്തെത്തിയപ്പോൾ ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close