Lead NewsNEWS

ചൈനയുടെ വാക്‌സിന്‍ ഇപ്പോള്‍ ആവശ്യമില്ല, ഇന്ത്യയുമായി സഹകരിക്കാന്‍ നേപ്പാള്‍ ആഗ്രഹിക്കുന്നു

കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച് ലോകത്തിലാകമാനം മരണം സംഭവിച്ച നാള്‍വഴിയിലൂടെയാണ് ലോകജനത കടന്ന് പോയത്. കോവിഡിനെ പിടച്ചുകെട്ടാനുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ പല രാജ്യങ്ങളും ഏര്‍പ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലും കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈയവസരത്തിലാണ് നേപ്പാളില്‍ നിന്നുള്ള ശ്രദ്ധേയമായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

പലവിധ സമ്മര്‍ദങ്ങള്‍ക്കിടയിലും തങ്ങള്‍ക്ക് ചൈനയുടെ വാക്‌സിന് മുന്‍പേ ഇന്ത്യന്‍ വാക്‌സിന്‍ കിട്ടാനാണ് ആഗ്രഹിക്കുന്നതെന്നുമുള്ള സൂചനകള്‍ നേപ്പാളില്‍ നിന്നും വന്ന് തുടങ്ങി. ഇതിനെപ്പറ്റിയുള്ള അന്തിമ തീരുമാനം അടുത്ത ദിവസം ആരംഭിക്കുന്ന ആറാമത് നേപ്പാള്‍-ഇന്ത്യ ജോയിന്റെ കമ്മീഷന്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും.

നേപ്പാളിന് ചൈനയില്‍ നിന്നുള്ള സിനോവാക് വാക്‌സിന്‍ നല്‍കുമെന്നുള്ള വാഗ്ദനമുണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നേപ്പാള്‍ അധികൃത പറഞ്ഞു. ഇന്ത്യയിലെ നേപ്പാള്‍ അംബാസിഡര്‍ നിലാംബര്‍ ആചാര്യ വാക്‌സിന്‍ കമ്പിനി നിര്‍മ്മാതാക്കളുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പല തവണ പ്രസ്തുത വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി.

നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി 14 ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തും. ഈ കൂടിക്കാഴ്ചയില്‍ പ്രസ്തുത വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന 12 ദശലക്ഷത്തിലധികം കോവിഡ് വാക്‌സിന്‍ നേപ്പാളിന് നല്‍കുന്നതിനെപ്പറ്റിയുള്ള തീരുമാനം ഈ സന്ദര്‍ശനത്തിന് ശേഷമുണ്ടാകുമെന്ന് പറയപ്പെടുന്നു.

Back to top button
error: